in

ശ്രീലങ്കൻ ക്യാമ്പിൽ പ്രശ്നങ്ങൾ പുകയുന്നു, ഇന്ത്യക്കെതിരെ കളിക്കാൻ തയ്യാറല്ലെന്ന് 5 താരങ്ങൾ

Sri Lanka cricket team

ശ്രീലങ്കൻ ക്യാമ്പിൽ പ്രശ്നങ്ങൾ പുകയുന്നു, ഇന്ത്യക്കെതിരെ കളിക്കാൻ തയ്യാറല്ലെന്ന് 5 താരങ്ങൾ. കഴിഞ്ഞ കുറെ കാലങ്ങളായി ശ്രീലങ്കൻ ക്രിക്കറ്റ് അനുഭവിക്കുന്നത് വളരെ വലിയ തലവേദന തന്നെയാണ്.

ശ്രീലങ്കൻ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് ശേഷം ശ്രീലങ്കൻ ടീം പച്ചപിടിച്ച ലക്ഷണമൊന്നും കണ്ടിട്ടേയില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ കളിക്കുവാൻ അഞ്ചു താരങ്ങളാണ് വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നത്.

ശ്രീലങ്കൻ ടീമിനെ താമസസ്ഥലം വിട്ടുപോയ താരങ്ങൾ ബയോ ബബിൾ ചട്ടങ്ങൾ പാലിക്കാൻ തയ്യാറല്ല എന്നാണ് പറയുന്നത്. ലസിത് എംബുൾദേനിയ, വിശ്വാ ഫെർണാണ്ടോ, ലാഹിരു കുമാര ആഷെൻ ബന്ധാര കൗസുൻ രജിത. ഈ അഞ്ചു താരങ്ങളാണ് ഇതുവരെ ബയോ ബബിൾ ചട്ടങ്ങളിൽ ഒപ്പിടാൻ തയ്യാറാവാത്തത്.

ഈ അഞ്ചു താരങ്ങളും കോൺട്രാക്ടർ ഒപ്പുവച്ചില്ലെങ്കിൽ ആ താരങ്ങളെ പരമ്പരയിൽ ഉൾപ്പെടുത്താൻ കഴിയില്ല. എന്നാൽ ഈ താരങ്ങൾ ഇനി കരാറിൽ ഒപ്പുവെക്കാൻ സമ്മതിക്കുകയാണെങ്കിൽ അവരെ ഇന്ത്യയ്ക്കെതിരായ പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്താം എന്ന് പറഞ്ഞിരിക്കുകയാണ് പ്രതിസന്ധിയിലായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻറെപ്രതി നിധിയായ ആഷ്‌ലി ഡി സിൽവ.

ആന്ദ്രേ എസ്കോബാർ മരിക്കാത്ത ഓർമയായിട്ട് ഇന്ന് 27 വർഷങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നെ