in

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നെ

Rahul Dravid BCCI

ഇന്ത്യയിലെ മികച്ച പരിശീലകരിൽ ഒരാളാണ് തന്നെന്ന് വളരെ നേരത്തെ തന്നെ തെളിയിച്ച താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൻമതിൽ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന കർണാടക താരം രാഹുൽ ദ്രാവിഡ്.

ഇന്ത്യൻ ജൂനിയർ ടീമിൻറെ വിവിധ വിഭാഗങ്ങളിലുള്ള ടീമിനെ ചാമ്പ്യൻ ടീമായി വളർത്തുന്നതിൽ രാഹുൽ ദ്രാവിഡ് എന്ന പരിശീലകന്റെ പങ്ക് വളരെ വലുതായിരുന്നു. ഇടക്കാലത്ത് രാജസ്ഥാൻ റോയൽസിൽ മെന്റെറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തും കുപ്പയിലെ മാണിക്യങ്ങളെ കണ്ടെത്തുന്നത് പോലെ പല താരങ്ങളുടെയും പ്രതിഭ വിളിച്ചറിയിച്ചത് രാഹുൽ ദ്രാവിഡിന്റെ മികവായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പരിശീലകൻ ആയ രവിശാസ്ത്രി പടിയിറങ്ങുമ്പോൾ അടുത്തതായി ഇന്ത്യൻ പരിശീലകൻ ആര് എന്ന ചോദ്യം മുഴങ്ങുമ്പോൾ ഉത്തരം നീളുന്നത് ഒരേ ഒരാളിലേക്ക് ആണ്, അത് ഇന്ത്യയുടെ വൻ മതിലായ രാഹുൽദ്രാവിഡ്ലേക്ക് ആണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ താൻ ഇല്ല എന്നായിരുന്നു ഇതുവരെയും ദ്രാവിഡ് സ്വീകരിച്ചിരുന്ന ഒരു നിലപാട്. എന്നാൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകനാകുവാനുള്ള സമ്മതം അദ്ദേഹം അറിയിച്ചത്

ഇന്ത്യൻ ടീമിനെ പരിശീലകൻ സ്ഥാനത്തേക്ക് വരുവാൻ അദ്ദേഹത്തിനു സമ്മതമാണെന്നതിൻറെ ഒരു തെളിവു കൂടിയാണ്. പ്രഗൽഭരായ താരങ്ങളുടെ മികവിൽ വലിയ ടൂർണമെന്റുകളുടെ ഫൈനലിലേക്ക് വരെ ഇന്ത്യ എത്തുന്നുണ്ടെങ്കിലും ഫൈനൽ മത്സരത്തിൽ ടീം പരാജയപ്പെടുന്നുണ്ട്.

ഇത് രവിശാസ്ത്രിയുടെ ഒരു പിഴവ് തന്നെയായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ശാസ്ത്രിക്ക് പകരക്കാരനാവാൻ നിലവിൽ ലോകത്തിൽ ആർക്കെങ്കിലും കഴിയുന്നുണ്ടെങ്കിൽ അത് രാഹുൽ ദ്രാവിഡിന് മാത്രമായിരിക്കും

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകാനുള്ള ദ്രാവിഡിന്റെ സമ്മതം, അദ്ദേഹത്തിന് ഇന്ത്യൻ ടീമിന്റെയും പരിശീലകൻ ആകുവാനുള്ള സമ്മതം അറിയിക്കുന്നതിന്റെ ലക്ഷണം ആയിട്ടാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറായ രീതിന്ദർ സിങ് സോധി പറയുന്നത് .

ശ്രീലങ്കൻ ക്യാമ്പിൽ പ്രശ്നങ്ങൾ പുകയുന്നു, ഇന്ത്യക്കെതിരെ കളിക്കാൻ തയ്യാറല്ലെന്ന് 5 താരങ്ങൾ

ഫ്രാൻസ് സ്വിറ്റ്സർലാൻഡ് മത്സരം വീണ്ടും നടത്തണമെന്ന് പരാതി