യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ വൻ അട്ടിമറികൾക്കായിരുന്നു സാക്ഷ്യംവഹിച്ചത് പല പ്രമുഖ ടീമുകളും അപ്രതീക്ഷിതമായി താരതമ്യേന ചെറിയ ടീമുകൾക്ക് മുന്നിൽ അടിപതറി പുറത്താകുന്നത് ഈ യൂറോയുടെ സ്ഥിരം കാഴ്ചയാണ് .
ലോകചാമ്പ്യന്മാരായ ഫ്രാൻസും അങ്ങനെ സ്വിറ്റ്സർലൻഡിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. മുഴുവൻ സമയവും കഴിഞ്ഞ് അധിക സമയത്തേക്ക് നീങ്ങിയ മത്സരത്തിൽ ഒടുവിൽ പെനാൽറ്റി സ്പോട്ട് കിക്ക് ഷൂട്ടിലായിരുന്നു വിജയികളെ നിർണയിച്ചത്.
എന്നാൽ ഈ തീരുമാനം പുനപരിശോധനക്ക് വിധേയമാക്കി ത്സരം വീണ്ടും നടത്തണമെന്ന ആവശ്യത്തിൽ ആണ് ഫ്രാൻസിന്റെ ആരാധകർ. സ്വിസർലാൻഡ് മത്സരം ജയിച്ചത് തെറ്റായ രീതിയിലാണ് എന്നാണ് ഫ്രാൻസ് ആരാധകരുടെ പരാതി.

നിർണായകമായ പെനാൽറ്റി കിക്ക് സ്വിസ് ഗോൾകീപ്പർ തടുത്തത് ഗോൾ വരയിൽ നിന്നും വളരെ കയറി നിന്നായിരുന്നു എന്നാണ് ഫ്രാൻസ് ആരാധകരുടെ ആക്ഷേപം. ഈ തീരുമാനം പുനപരിശോധിക്കാൻ 240000 ആരാധകർ ഒപ്പിട്ട പരാതി യുവേഫക്ക് സമർപ്പിക്കുവാൻ പോവുകയാണ്.
ഈ പരാതി കൊണ്ട് എന്തായാലും വലിയ കാര്യം ഒന്നും ഉണ്ടാവാൻ പോകുന്നില്ല. യുവേഫ തീരുമാനം പുനഃപരിശോധിക്കുക യാണെങ്കിൽ അത് അപൂർവങ്ങളിൽ അപൂർവമായ സംഭവ വികാസങ്ങളിൽ ഒന്നായിരിക്കും. പക്ഷേ അതിനുള്ള സാധ്യത നൂറിലൊന്ന് പോലുമില്ല.