in

വരുന്നു ഇതിഹാസങ്ങളുടെ എൽ ക്ലാസിക്കോ…

Legends Elclassico [Sport Bible]

എൽക്ലാസിക്കോ എന്നത് വെറുമൊരു പന്തുകളി മാത്രമല്ല അതിന് ചരിത്രപരവും രാഷ്ട്രീയപരവുമായ നിരവധി മാനങ്ങളുണ്ട്. സ്പാനിഷ് കിരീടത്തിന്റെ അധിനിവേശ ശക്തിയുടേയും കാറ്റലോണിയൻ ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും രാഷ്ട്രീയ ചരിത്രങ്ങൾ വരെ ഓരോ എൽക്ലാസിക്കോ മത്സരത്തിനും പറയാനുണ്ട്.

അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പുകളും കാലമത്രയും കഴിഞ്ഞിട്ട് പോലും ഓരോ എൽക്ലാസിക്കോ മത്സരങ്ങളും കളിക്കളത്തിൽ സൃഷ്ടിക്കുന്ന ചൂടിനും ചൂരിനും വശിക്കും വീര്യത്തിനും യാതൊരു കുറവുമില്ല. ഇന്നും ലോക ഫുട്ബോളിലെ ഏറ്റവും തീവ്രമായ പോരാട്ടങ്ങളിൽ നിന്നാണ് എൽക്ലാസിക്കോ മത്സരങ്ങൾ

സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച സൂപ്പർ താരങ്ങൾ റയലിനും ബാഴ്സയ്ക്കും വേണ്ടി ആ ഓർമകളെ തീ പിടിപ്പിക്കുന്ന കുപ്പായത്തിൽ വീണ്ടും പന്തു തട്ടാനിറങ്ങുകയാണ്. ഇതിഹാസങ്ങളുടെ എൽ ക്ലാസിക്കോയ്ക്ക് വേണ്ടി അവർ ബൂട്ട് കെട്ടുമ്പോൾ ഓരോ ഫുട്ബോൾ പ്രേമിയും  ആവേശത്തോടെ കാത്തിരിക്കുകയാണ് കളിക്കളത്തിലെ അത്ഭുതങ്ങൾക്കായി.

ഇതിജൂലൈ 20 ചരിത്രമുറങ്ങുന്ന ടെൽ അവീവിലെ ബ്ലൂംഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റു മുട്ടുകയാണ്. ടീമുകളുടെ സാധ്യതാ ലൈൻ അപ്പ് ചുവടെ ചേർക്കുന്നു.


ബാഴ്‌സലോണ– ജീസസ് അംഗോയ് ഗിൽ, ഗില്ലെർമോ അമോർ, ഗെയ്സ്ക, മെൻഡിയറ്റ, തിയറി ഹെൻ‌റി, സാംബ്രോട്ട എറിക് അബിഡാൽ, കാൾസ് പുയോൾ, സേവി ഹെർണാണ്ടസ്, ഡെക്കോ, റൊണാൾഡിനോ, റിവാൾഡോ
എഡ്ഗർ ഡേവിഡ്സ്.

റയൽ മാഡ്രിഡ്– ഐക്കർ ​​കാസിലസ്, സാൽഗഡോ, ജൂലിയോ സീസർ, ഫെർണാണ്ടോ സാൻസ്, അമാവിസ്ക, സിനെഡിൻ സിഡാനെ, റോബർട്ടോ കാർലോസ്, ഫിഗോ, മോറിയന്റീസ്, റൗൾ,
റൊണാൾഡോ

ഫ്രാൻസ് സ്വിറ്റ്സർലാൻഡ് മത്സരം വീണ്ടും നടത്തണമെന്ന് പരാതി

സ്വിസ് പടയെ പറപ്പിച്ചു സ്പാനിഷ് അധിനിവേശം, മരണം വരെ പൊരുതിയ സോമറിന് കണ്ണീരോടെ മടക്കം…