in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഏഴാം ബാലൻ ഡി ഓർ ഭ്രാന്താണെന്ന് ലയണൽ മെസ്സി, ഏറ്റവും വലിയ നേട്ടം ഇതാണ്…

റോബർട്ട് ലെവൻഡോവ്‌സ്‌കി ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം നേടുന്നവരിൽ ഫേവറിറ്റ് ആയി ഉയർന്നുവരുന്നതിനാൽ ഏഴാമത് ബാലൺ ഡി ഓർ താൻ നേടുന്നത് “ഭ്രാന്ത്‌ ” ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സി.

Ballon d'Or Cristiano Ronaldo, Lewandowski, Messi and Benzema

പാരീസ് സെയിന്റ്-ജർമയിൻ സൂപ്പർ താരമായ ലയണൽ മെസ്സി തന്റെ ദേശീയ ടീമായ അർജന്റീനക്കൊപ്പം ഈ വർഷത്തെ കോപ്പ അമേരിക്ക കിരീടം നേടുകയും മറ്റു പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തതിനാൽ അർജന്റീന നായകനായ ലയണൽ മെസ്സിക്ക് ഈ വർഷത്തെ ബാലൻ ഡി ഓർ നേടാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിൽ തന്നെ തന്റെ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞു.

2021 ലെ ബാലൻ ഡി ഓർ നേടുകയാണെങ്കിൽ അത് ലയണൽ മെസ്സിയുടെ കരിയറിലെ 7-ആമത്തെ ബാലൻ ഡി ഓർ പുരസ്കാരമായിരിക്കും.
ഇതിനു മുൻപ് താരം 6 തവണയാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരവും ലയണൽ മെസ്സി തന്നെയാണ് .

Zlatan Ibrahimovic on Messi

എന്നാൽ ബയേൺ മ്യൂണിക്കിനൊപ്പം ലെവൻഡോവ്‌സ്‌കി നേടിയ നേട്ടങ്ങൾ അദ്ദേഹത്തെ ബാലൻ ഡി ഓർ നേടുന്നവരിൽ മുൻനിരക്കാരനാക്കുന്നുണ്ട് , ഈ വർഷം തനിക്ക് ബാലൻ ഡി ഓർ പുരസ്‌കാരം ലഭിക്കുമെന്ന് ലയണൽ മെസ്സിയും കരുതുന്നില്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് .

നവംബർ 29-ന് ബാലൺ ഡി ഓർ പുരസ്‌കാരം വീണ്ടും ഉയർത്താൻ കഴിയുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ലയണൽ മെസ്സി സ്‌പോർട്ടിനോട് പറഞ്ഞ മറുപടി ഇങ്ങനെയാണ് : “ സത്യസന്ധ്യതയോടെ പറയുകയാണെങ്കിൽ , ഞാൻ അങ്ങനെ കരുതുന്നില്ല. ഏറ്റവും വലിയ സമ്മാനം എന്ന് പറയുന്നത് ദേശീയ ടീമിനൊപ്പം നേടാൻ കഴിഞ്ഞതാണ് (കോപ്പ അമേരിക്ക) . “

“ആ നേട്ടത്തിനായി വളരെയധികം പോരാടുകയും വീണ്ടും വീണ്ടും പോരാടുകയും ചെയ്ത ശേഷം നേടിയപ്പോൾ , അത് ചെലവായ എല്ലാത്തിനേക്കാളും ഏറ്റവും മികച്ചതായിരുന്നു. ഈ വർഷം ബാലൺ ഡി ഓർ പുരസ്‌കാരം എനിക്ക് കിട്ടിയാൽ , ഒരെണ്ണം കൂടി നേടുക എന്നത് അസാധാരണമായിരിക്കും. ഏഴാമത്തെ ബാലൻ ഡി ഓർ നേടുന്നത് ഭ്രാന്തായിരിക്കും.

Ballon d’Or Cristiano Ronaldo, Lewandowski, Messi and Benzema

അങ്ങനെ അല്ലെങ്കിൽ അതിൽ ഒന്നും സംഭവിക്കില്ല. എന്റെ വലിയ ലക്ഷ്യങ്ങളിലൊന്ന് ഞാൻ ഇതിനകം നേടിയിട്ടുണ്ട്. ഇതുവരെ സംഭവിച്ച കാര്യങ്ങളിലും ഇപ്പോൾ സംഭവിക്കേണ്ടതെല്ലാം സംഭവിക്കുന്നതിലും ഞാൻ വളരെ സന്തുഷ്ടനാണ്. “-എന്നാണ് ലയണൽ മെസ്സി പറയുന്നത്

എന്തായാലും, സമീപകാല ചരിത്രമെടുത്തു നോക്കുകയാണെങ്കിൽ ബാലൻ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടി ഇത്രയും മികച്ച ഒരു പോരാട്ടം നടന്നിട്ടുണ്ടാവില്ല. ഈ വർഷത്തെ ബാലൻ ഡി ഓർ നേടാൻ സാധ്യതയുള്ളവരിൽ ലയണൽ മെസ്സിയെയും റോബർട്ട്‌ ലെവണ്ടോസ്‌കിയെയും കൂടാതെ റിയൽ മാഡ്രിഡ്‌ താരമായ കരിം ബെൻസെമ, ചെൽസിയുടെ ഇറ്റാലിയൻ താരമായ ജോർജിഞ്ഞോ, ചെൽസിയുടെ ഫ്രഞ്ച് താരം കാന്റെ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്ത്യാനോ റൊണാൾഡോ തുടങ്ങിയവരെല്ലാം ബാലൻ ഡി ഓർ നേടാൻ സാധ്യതയായി കാണപ്പെടുന്നവരാണ്.

മെസ്സി പുറത്ത് ! മെഡിക്കൽ റിപ്പോർട്ടുകൾ ഇങ്ങനെ, PSG സ്‌ക്വാഡ് പ്രഖ്യാപിച്ചു….

kbfcx

കൊമ്പമാർ തയ്യാറായിക്കഴിഞ്ഞു, ഇനിയാണ് കൂട്ടരേ യഥാർത്ഥ കളി…