in

LOVELOVE

ബ്ലാസ്റ്റേഴ്സിന് ഇതുവരെയുണ്ടായിരുന്ന ആ പിഴവ് പരിഹരിക്കാനായിരുന്നു കരോളിൻസിന്റെ പൂഴിക്കടകൻ…

മുമ്പൊക്കെ പലപ്പോളും ബ്ലാസ്റ്റേഴ്‌സിന് സെക്കന്റ്‌, തേർഡ് ഓപ്ഷൻ താരങ്ങളെ സൈൻ ചെയ്യേണ്ടിവന്നിരുന്നു. ഇത് കൊമ്പന്മാരുടെ പെർഫോമിൻസിനെയും ബാധിച്ചു.

Karolis Skinkys [ KBFC]

പോയവർഷം ഏറ്റവും കൂടുതൽ ഫോറിൻ റൂമറുകൾ വന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പേരിൽ തന്നെ ആയിരുന്നു. ഏകദേശ കണക്കെടുത്താൽ തന്നെ ഇത് അമ്പതിന് പുറത്ത് വരും. മാർക്കസ് മർഗ്യുലെ പോലെയുള്ള മാധ്യമ പ്രവർത്തകരാണ് പല അപ്ഡേറ്റുകളും ആരാധകർക്ക് നൽകി കൊണ്ടിരുന്നത്.

ചില യൂട്യൂബ് ഇൻസ്റ്റാഗ്രാം പേജുകൾ പണത്തിനും ഫോളോവെർസ് കൂട്ടാനും പടച്ചുവിട്ട ഒരുകൂട്ടം റൂമറുകൾ വേറെയും.ഇവയെല്ലാം ബ്ലാസ്റ്റേഴ്‌സിനെ പലവിധത്തിൽ ബാധിച്ചിട്ടുണ്ട്. ഇത്തരം വാർത്തകൾ മാർക്കസ് പോലെയുള്ളവർ പുറത്തുവിടുന്നതോടുകൂടി ബ്ലാസ്റ്റേഴ്‌സ് നോക്കി വച്ച പലതരങ്ങളെയും മറ്റു ISL ക്ലബ്ബുകൾ കൊത്തികൊണ്ട് പോകുന്നുണ്ടായിരുന്നു.

Karolis Skinkys [ KBFC]

ആരാധകരെ തെറ്റിദ്ധരിപ്പിച്ച് അമിത പ്രതീക്ഷ ഉണ്ടാക്കുന്നതിൽ റൂമർ യൂട്യൂബ് ചാനലുകളുടെ പങ്ക് വളരെ വലുതായിരുന്നു. ഇക്കാരണത്താൽ പലപ്പോളും ബ്ലാസ്റ്റേഴ്‌സിന് സെക്കന്റ്‌, തേർഡ് ഓപ്ഷൻ താരങ്ങളെ സൈൻ ചെയ്യേണ്ടിവന്നിരുന്നു. ഇത് കൊമ്പന്മാരുടെ പെർഫോമിൻസിനെയും ബാധിച്ചു.

എന്നാൽ ഈ വർഷം SD ഒരു സ്മാർട്ട്‌ മൂവ് തന്നെയാണ്
നടത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപ്ഡേറ്റുകൾ മാർക്കസിലെ പോലെ ഒരു മീഡിയക്കും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായത്. അപ്രതീക്ഷിത സൈനിങ്ങുകൾക്ക് പുറമെ ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്ന താരങ്ങളെ തന്നെ അവർക്ക് സ്വന്തമാക്കാനും കഴിഞ്ഞു.

എല്ലാത്തിനും പുറമെ ഒരു കൂട്ടം താരങ്ങളെ സൈൻ ചെയ്തശേഷം ഏതെങ്കിലുമൊരു പരിശീലകനെ നിയമിക്കുന്ന പതിവ് മണ്ടത്തരത്തിന് പകരം, ഇത്തവണ ആദ്യമേ പരിശീലകരെയും പരിശീലക സംഘത്തിനെയും നിയമിച്ചതിനുശേഷം അവരുടെ തന്ത്രങ്ങൾക്ക് യോജിച്ച താരങ്ങളെ എത്തിച്ചതാണ് എസ്ഡി നടത്തിയ ഏറ്റവും മികച്ച നീക്കം.

ആർക്കാണ് കൂടുതൽ തോൽവി ബ്ലാസ്റ്റേഴ്സിനോ ചെന്നൈക്കോ, തുടക്കം മുതൽ സ്ഥിതി ഇങ്ങനാണ്????

ലോകകപ്പ് കളിക്കാൻ ഹാലൻഡ് ഇല്ല!! ഖത്തർ ലോകകപ്പിന് വലിയ നഷ്ടം…