in

LOVELOVE CryCry LOLLOL OMGOMG

ലോകകപ്പ് കളിക്കാൻ ഹാലൻഡ് ഇല്ല!! ഖത്തർ ലോകകപ്പിന് വലിയ നഷ്ടം…

തുർക്കി 2-1 എന്ന സ്കോറിനു വിജയം നേടിയതോടെയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ്‌ കളിക്കാൻ തുർക്കിക്ക് അവസരം ലഭിക്കുന്നതും മാർട്ടിൻ ഓടേഗാർഡ്, ഏർലിംഗ് ഹാലൻഡ് എന്നിവരുടെ നോർവേയുടെ ലോകകപ്പ് കളിക്കുക എന്ന സ്വപ്നം തകർന്നടിയുന്നതും. ലൂയിസ് വാൻ ഗാലിന്റെ നെതെർലാൻഡ്സ് ടീം ഗ്രൂപ്പ് ജേതാക്കളായി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചു

Earling halland

ബൊറൂസിയ ഡോർട്ട്മുണ്ട് സൂപ്പർ താരമായ ഏർലിംഗ് ഹാലൻഡ് അടുത്ത വർഷത്തെ ഖത്തർ ലോകകപ്പ് ടൂർണമെന്റിൽ കളിക്കില്ല. നെതെർലാൻഡ്സിനെതിരെ നോർവേ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവി വഴങ്ങിയതോടെ ഗ്രൂപ്പ് ജിയിൽ നെതെർലാൻഡ്‌സിനും തുർക്കിക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്താനാണ് നോർവേക്ക് കഴിഞ്ഞത്. ഇതോടെ ലോകകപ്പ് യോഗ്യത നേടുന്നതിൽ നോർവേ പരാജയപ്പെട്ടു.

ഖത്തർ 2022 ലോകകപ്പിനുള്ള യോഗ്യത നേടുന്നതിനുള്ള അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ അവസാന നിമിഷങ്ങളിൽ വഴങ്ങിയ ഗോളുകൾ കാരണം 2-0 ന് നോർവേ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം ഫിഫ ലോകകപ്പ് ടൂർണമെന്റ് ഫുട്‌ബോൾ കളിക്കുക എന്ന സ്വപ്നം തുടർച്ചയായ രണ്ടാം തവണയും എർലിംഗ് ഹാലൻഡിന് നഷ്ടമായി.

Earling halland

മത്സരത്തിന്റെ 84- മിനുട്ടിൽ സ്റ്റീവൻ ബെർഗ്‌വിജിനും 91-മിനുട്ടിൽ മെംഫിസ് ഡിപേയുമാണ് നെതെർലാൻഡ്‌സിന് വേണ്ടിയുള്ള ഗോളുകൾ നേടുന്നതും നോർവേയുടെ പ്രതീക്ഷകൾ അവസാനിപ്പിക്കുന്നതും. നിലവിൽ ലോകഫുട്ബോളിൽ വളർന്നു വരുന്ന യുവതാരങ്ങളിൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഏർലിംഗ് ഹാലൻഡ്.

അതേസമയം, മറ്റൊരു മത്സരത്തിൽ തുർക്കി 2-1 എന്ന സ്കോറിനു വിജയം നേടിയതോടെയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ്‌ കളിക്കാൻ തുർക്കിക്ക് അവസരം ലഭിക്കുന്നതും മാർട്ടിൻ ഓടേഗാർഡ്, ഏർലിംഗ് ഹാലൻഡ് എന്നിവരുടെ നോർവേയുടെ ലോകകപ്പ് കളിക്കുക എന്ന സ്വപ്നം തകർന്നടിയുന്നതും. ലൂയിസ് വാൻ ഗാലിന്റെ നെതെർലാൻഡ്സ് ടീം ഗ്രൂപ്പ് ജേതാക്കളായി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചു .

തുർക്കി 2-1 എന്ന സ്കോറിനു വിജയം നേടിയതോടെയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ്‌ കളിക്കാൻ തുർക്കിക്ക് അവസരം ലഭിക്കുന്നതും മാർട്ടിൻ ഓടേഗാർഡ്, ഏർലിംഗ് ഹാലൻഡ് എന്നിവരുടെ നോർവേയുടെ ലോകകപ്പ് കളിക്കുക എന്ന സ്വപ്നം തകർന്നടിയുന്നതും. ലൂയിസ് വാൻ ഗാലിന്റെ നെതെർലാൻഡ്സ് ടീം ഗ്രൂപ്പ് ജേതാക്കളായി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചു

ബ്ലാസ്റ്റേഴ്സിന് ഇതുവരെയുണ്ടായിരുന്ന ആ പിഴവ് പരിഹരിക്കാനായിരുന്നു കരോളിൻസിന്റെ പൂഴിക്കടകൻ…

ഇതിഹാസങ്ങളടക്കം 11 പേരെ മറികടക്കാനൊരുങ്ങി ലിയോ മെസ്സി പക്ഷെ, ഖത്തറിൽ ഇങ്ങനെ സംഭവിക്കണം…