in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇതിഹാസങ്ങളടക്കം 11 പേരെ മറികടക്കാനൊരുങ്ങി ലിയോ മെസ്സി പക്ഷെ, ഖത്തറിൽ ഇങ്ങനെ സംഭവിക്കണം…

അങ്ങനെയാണെങ്കിൽ മെസ്സിയുടെ മുന്നിലെ സ്ഥാനങ്ങളിലുള്ള 11 ഫുട്ബോൾ താരങ്ങളെ അദ്ദേഹത്തിന് മറികടക്കാൻ കഴിയും

The moment Lionel Messi became the men's leading goal scorer in South American history [B/RFootball]

അർജന്റീന നായകനായ ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. തന്റെ കരിയറിൽ ഇതുവരെ ആറ് ബാലൺ ഡി ഓർ അവാർഡുകൾ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ, വ്യക്തിഗത ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.

ലിയോ മെസ്സി നിലവിൽ ഫിഫ 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തന്റെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിന്റെ അരികിലാണ് അർജന്റീന. നിലവിൽ 13 ഗെയിമുകളിൽ നിന്ന് 29 പോയിന്റുമായി CONMEBOL സ്റ്റാൻഡിംഗിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന അർജന്റീന.

messi and emiliano martinez

അടുത്ത വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പ്‌ ടൂർണമെന്റിൽ ലയണൽ സ്‌കലോനിയുടെ ടീം കളിക്കാൻ എത്തുമ്പോൾ, നായകൻ ലയണൽ മെസ്സിക്ക് ലോകകപ്പ് റെക്കോർഡ് നേടാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നിലവിൽ 19 തവണ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള 34-കാരനായ മെസ്സിക്ക് ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കണമെങ്കിൽ 26 മത്സരങ്ങൾ കളിക്കേണ്ടതുണ്ട്.

അതായത്, ഖത്തർ ലോകകപ്പിൽ അർജന്റീന ഫൈനലിലെത്തുകയും, അർജന്റീനയുടെ ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങളിലും ( 7മത്സരങ്ങൾ ) ലിയോ മെസ്സി കളിക്കുകയും വേണം. അങ്ങനെയാണെങ്കിൽ മെസ്സിയുടെ മുന്നിലെ സ്ഥാനങ്ങളിലുള്ള 11 ഫുട്ബോൾ താരങ്ങളെ അദ്ദേഹത്തിന് മറികടക്കാൻ കഴിയും .

ഈ ലിസ്റ്റിൽ ലിയോ മെസ്സിക്ക് മുകളിലുള്ള 11 കളിക്കാർ ഇവരാണ് .

– ലോതർ മതൗസ്: 25 മത്സരങ്ങൾ

– മിറോസ്ലാവ് ക്ലോസെ : 24 മത്സരങ്ങൾ

– പൗലോ മാൽദിനി: 23 മത്സരങ്ങൾ

– ഡീഗോ മറഡോണ: 21 മത്സരങ്ങൾ

– ഉവെ സീലർ : 21 മത്സരങ്ങൾ

– വ്ലാഡിസ്ലാവ് സ്മുദ: 21 മത്സരങ്ങൾ

– കഫു: 21 മത്സരങ്ങൾ

– ഫിലിപ്പ് ലാം: 20 മത്സരങ്ങൾ

– ലതൊ : 20 മത്സരങ്ങൾ

ലോകകപ്പ് കളിക്കാൻ ഹാലൻഡ് ഇല്ല!! ഖത്തർ ലോകകപ്പിന് വലിയ നഷ്ടം…

അലക്സ് ഫെർഗൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് നിയന്ത്രിക്കുന്നു…