in

CryCry LOVELOVE AngryAngry OMGOMG LOLLOL

അലക്സ് ഫെർഗൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് നിയന്ത്രിക്കുന്നു…

സർ അലക്സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിൻറെ മേൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ അത് ആരാധകർ എല്ലായിപ്പോഴും സന്മനസ്സാ സ്വീകരിക്കാറുണ്ട്. എന്നാൽ ഫെർഗിയുടെ പുതിയ നിർബന്ധങ്ങൾ കടൽക്കിഴവൻ നയമാണോ എന്ന് ആരാധകർ പോലും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

OLE FERGI UNITED

സർ അലക്‌സ് ഫെർഗൂസൺ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്ന് റിപ്പോർട്ട്. അദ്ദേഹം വല്യ തോതിൽ പരിശീലകൻ ഒലെ ഗുന്നർ സോൾസ്‌ജെയറിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിഹാസ മാനേജർ തന്റെ മുൻ കളിക്കാരൻ പരിശീലക വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു,

ആരാധകരിൽ നിന്നും ഫുട്ബോൾ പണ്ഡിതരിൽ നിന്നും എന്തിനേറെ സ്വന്തം ടീമിന് ഉള്ളിലേ കളിക്കാരിൽ നിന്ന് പോലും ഏറെ വിമർശനങ്ങൾ നേടിയ പരിശീലകൻഓൾഡ് ട്രാഫോർഡിൽ തുടരാനുള്ള പ്രധാന കാരണമാണ്, സർ അലക്സ് ഫെർഗൂസൺ എന്ന അധികായൻ നൽകുന്ന പിന്തുണ.

OLE FERGI UNITED

എക്‌സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ചിരവൈരികളായ ലിവർപൂളിനോട് 5-0ന് തോറ്റതിന് ശേഷം ഒലെയെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുകയായിരുന്നു. എന്നിരുന്നാലും, മാനേജർക്ക് കുറച്ച് ഗെയിമുകൾ കൂടി നൽകാൻ സർ അലക്സിന് കഴിഞ്ഞു, സീസൺ അവസാനം വരെ അദ്ദേഹത്തിന് ക്ലബ്ബിൽ തുടരാനാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വർഷമാദ്യം ബിബിസിയോട് സംസാരിച്ച സർ അലക്‌സ്, മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം നടത്താൻ ഒലെയെ പരസ്യമായി പിന്തുണയ്ക്കുകയും മികച്ച ഫലങ്ങൾ ലഭിച്ചതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

സർ അലക്സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിൻറെ മേൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ അത് ആരാധകർ എല്ലായിപ്പോഴും സന്മനസ്സാ സ്വീകരിക്കാറുണ്ട്. എന്നാൽ പഴയ ശിഷ്യൻ എന്ന സെൻറിമെൻസ് വച്ചുപുലർത്തുന്ന ഫെർഗിയുടെ പുതിയ നിർബന്ധങ്ങൾ കടൽക്കിഴവൻ നയമാണോ എന്ന് ആരാധകർ പോലും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു

ഇതിഹാസങ്ങളടക്കം 11 പേരെ മറികടക്കാനൊരുങ്ങി ലിയോ മെസ്സി പക്ഷെ, ഖത്തറിൽ ഇങ്ങനെ സംഭവിക്കണം…

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നു താരങ്ങൾ ഇവരാണ്…