in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നു താരങ്ങൾ ഇവരാണ്…

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് കളിക്കാരെ നമ്മുക്ക് ഒന്ന് പരിശോധിച്ചു നോക്കാം….

miroslav klose and muller

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണമെന്റാണ് ഫിഫ ലോകകപ്പ്. അന്താരാഷ്ട്ര തലത്തിൽ നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായി ഫിഫ ലോകകപ്പ് ട്രോഫി നേടുക എന്നത് ലോകത്തിലെ ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ് .

2022 ഖത്തർ ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ലോകകപ്പ് ചാമ്പ്യൻമാർ ‘ ലെസ് ബ്ലൂസ് ‘ എന്ന് വിളിപേരുള്ള ഫ്രാൻസ് ആണ്. 2018 റഷ്യ ലോകകപ്പ് ഫൈനലിൽ ക്രോയേഷ്യയെ തോൽപ്പിച്ചാണ് ഫ്രാൻസ് ജേതാക്കളായത്.

miroslav klose and muller

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് കളിക്കാരെ നമ്മുക്ക് ഒന്ന് പരിശോധിച്ചു നോക്കാം….

1. മിറോസ്ലാവ് ക്ലോസെ (ജർമ്മനി) – 24 കളികളിൽ നിന്ന് 16 ഗോളുകൾ

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററും തുടർച്ചയായി നാല് സെമി ഫൈനലുകളിൽ കളിക്കുന്ന ആദ്യ കളിക്കാരനുമായ മിറോസ്ലാവ് ക്ലോസെ നാല് ഫിഫ ലോകാകപ്പ് ടൂർണമെന്റുകളിൽ കളിക്കുകയും 24 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടുകയും ചെയ്തു.

2006 ലോകകപ്പ് ടൂർണമെന്റിലെ ഗോൾഡൻ ഷൂ ജേതാവായ മിറോസ്ലാവ് ക്ലോസെ 2014-ൽ നടന്ന ഫിഫ ലോകകപ്പിൽ ജർമ്മനിയെ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു.

2. റൊണാൾഡോ നസാരിയോ (ബ്രസീൽ) – 19 കളികളിൽ നിന്ന് 15 ഗോളുകൾ

ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ വെറും 19 കളികളിൽ നിന്ന് 15 ഗോളുകൾ ഫിഫ ലോകകപ്പ്‌ ടൂർണമെന്റിൽ നേടി. രണ്ട് ബ്രസീലിനൊപ്പം ഫിഫ ലോകകപ്പ് കിരീടങ്ങൾ നേടി, ഒരു തവണ റണ്ണർഅപ്പാവുകയും ചെയ്തു.

രണ്ട് തവണ ബാലൺ ഡി ഓർ പുരസ്‌കാരവും അദ്ദേഹം തന്റെ പേരിലെഴുതി ചേർത്താണ് കരിയർ അവസാനിപ്പിക്കുന്നത്.

3. ഗെർഡ് മുള്ളർ (ജർമ്മനി) – 13 കളികളിൽ നിന്ന് 14 ഗോളുകൾ

“ഡെർ ബോംബർ” എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്. ഗെർഡ് മുള്ളർ ഗോളുകൾ നേടുന്ന കാര്യത്തിൽ മാരകമായിരുന്നു. ഫിഫ ലോകകപ്പിൽ 13 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടികൊണ്ട് ജർമ്മനിക്ക് വേണ്ടി അദ്ദേഹം മിന്നിത്തിളങ്ങി.

ഈയിടെ അന്തരിച്ച ഗെർഡ് മുള്ളർ തന്റെ രാജ്യത്തെ 1974 ഫിഫ ലോകകപ്പ്‌ കിരീടത്തിലേക്ക് നയിച്ചു. ഒപ്പം 1970-ലെ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് അവാർഡും അദ്ദേഹം നേടി.

അലക്സ് ഫെർഗൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് നിയന്ത്രിക്കുന്നു…

മെസ്സി-റൊണാൾഡോ യുഗം പോലെ ഈ രണ്ട് യുവതാരങ്ങൾ ലാലിഗയെ ആവേശത്തിലാഴ്ത്തുമെന്ന പ്രതീക്ഷയിൽ ലാലിഗ പ്രസിഡന്റ്‌….