ഇന്ത്യൻ സൂപ്പർ ലീഗിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഒരുങ്ങവേ ഐ എസ് എൽ സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടങ്ങികഴിഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത് ഐ എസ് എല്ലിൽ പരിചയസമ്പത്തുള്ള മികച്ച പരിശീലകന്മാരുടെ നിരയാണ്.
പുറത്തുവരുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ ശരിയാണെങ്കിൽ അടുത്ത മാസം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുൻപായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ക്യാമ്പിൽ പുതിയ പരിശീലകൻ എത്തിയേക്കും.
നിരാശജനകമായ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഈ ഫുട്ബോൾ സീസണിലെ അവസാന മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നത്. അടുത്തമാസമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിന്നും സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കുന്നതിനോടൊപ്പം ക്ലബ്ബിനുള്ളിലെ മറ്റു പൊസിഷനുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
ഇവാൻ വുകമനോവിച്, മൈകൽ സ്റ്റാറെ എന്നിവർക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന കോച്ചാണ് ഈ ഇറ്റാലിയൻ പരിശീലകൻ.
ആരാധകരുടെ കടുത്ത പ്രതിഷേധങ്ങൾ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് പ്രധാന താരങ്ങളെയാണ് വിൽക്കാൻ ഒരുങ്ങുന്നത്. ടീം മാനേജ്മെന്റിന്റെ ഇത്തരം തെറ്റായ നീക്കങ്ങളിൽ ആരാധകർ തൃപ്തരല്ല.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരങ്ങൾ ശെരിക്കും സ്ഥിരത നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. കെട്ടഴിഞ്ഞ പട്ടം പോലെ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച വെച്ചപ്പോൾ പ്ലേഓഫ് കാണാതെ സീസണിൽ നിന്നും പുറത്തായി.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മുഖ്യപരിശീലകനായി ഈ വിദേശ കോച്ചിനെ ക്ലബ് സ്വന്തമാക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നിരവധി ട്രാൻസ്ഫർ വാർത്തകൾ പ്രതീക്ഷിക്കാം. താരങ്ങൾ മുതൽ സ്റ്റാഫുകളും പരിശീലകന്മാരുടെയും ട്രാൻസ്ഫർ കാര്യങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ച ചെയ്യുന്നത്.