ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്ന് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ തുടർച്ചയായി പ്ലേഓഫ് മത്സരങ്ങളിലെക്ക് യോഗ്യത നേടിക്കൊടുത്ത സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിചിനെ 2024ൽ സീസൺ അവസാനിച്ചതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള മറ്റു ക്ലബ്ബുകൾ ഓഫറുകളുമായി തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇവാൻ വുകമനോവിച്.
Also Read – സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള യൂറോപ്യൻ സൈനിങ്സ് ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥
കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം ഈസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള ഐ എസ് എൽ ക്ലബ്ബുകൾ തന്നെ ട്രാൻസ്ഫർ സംബന്ധിച്ച് സമീപിച്ചത് സത്യമാണെന്ന് പറഞ്ഞ ഇവാൻ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഈസ്റ്റ് ബംഗാൾ തനിക്ക് വേണ്ടി ഓഫർ നൽകിയിരുന്നുവെന്നും വ്യക്തമാക്കി.
Also Read – ക്ലബ്ബുമായുള്ള ബന്ധം തകർന്നടിഞ്ഞു, യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യതകൾ കൂടി😍🔥
എന്നാൽ ഐ എസ് എല്ലിലെ മറ്റു ക്ലബ്ബ്കളുടെ ഓഫറുകൾ വേണ്ടെന്നുവച്ച ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അല്ലാതെ മറ്റൊരു ഐ എസ് എൽ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ താൻ തയ്യാറല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സൂപ്പർതാരം എതിരാളികളുമായി ട്രാൻസ്ഫർ ചർച്ചകൾ ആരംഭിച്ചു!!