ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് മത്സരങ്ങളെല്ലാം അവസാനിച്ചു കഴിഞ്ഞപ്പോൾ ഷീൽഡ് ട്രോഫി അവസാന മത്സരത്തിലെ വിജയം കൊണ്ട് സ്വന്തമാക്കിയത് മോഹൻ ബഗാനാണ്.
അതേസമയം ഇനി അരങ്ങേറാൻ ഒരുങ്ങുന്ന പ്ലേഓഫ് മത്സരങ്ങളുടെയും സെമിഫൈനൽ മത്സരങ്ങളുടെയും ഫിക്സചറുകൾ പുറത്തുവന്നിട്ടുണ്ട്. മോഹൻബഗാൻ, മുംബൈ സിറ്റി എന്ന ടീമുകളാണ് സെമിഫൈനൽ യോഗ്യത ഉറപ്പാക്കിയവർ.
ഏപ്രിൽ 19ന് നടക്കുന്ന ആദ്യ പ്ലേഓഫ് മത്സരത്തിൽ ഒഡിഷ എഫ് സി യുടെ മൈതാനത്ത് വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി ഹോം ടീം ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം മോഹൻ ബഗാനുമായി സെമിഫൈനൽ മത്സരങ്ങൾ കളിക്കും.
ഏപ്രിൽ 20ന് നടക്കുന്ന മറ്റൊരു പ്ലേഓഫ് മത്സരത്തിൽ എഫ് സി ഗോവ ഹോം സ്റ്റേഡിയത്തിൽ വച്ച് ചെന്നൈയിൻ എഫ്സിയെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം മുംബൈ സിറ്റി എഫ് സിയുമയാണ് സെമിഫൈനൽ മത്സരങ്ങൾ കളിക്കുന്നത്. ആരാധകർക്ക് കാത്തിരിക്കുന്ന ഫൈനൽ പോരാട്ടം മെയ് നാലിനാണ് അരങ്ങേറുന്നത്.