in , , ,

LOVELOVE OMGOMG

ആ പൊസിഷനിൽ കളിയ്ക്കാൻ ആളില്ല; പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് പുതിയ തലവേദന

കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് മത്സരത്തിനായി ഒരുങ്ങുകയാണ്. ഏപ്രിൽ 19 ന് ഒഡീഷയുടെ തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരം വിജയിച്ച് കയറിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം.

കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് മത്സരത്തിനായി ഒരുങ്ങുകയാണ്. ഏപ്രിൽ 19 ന് ഒഡീഷയുടെ തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരം വിജയിച്ച് കയറിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം.

എന്നാൽ പ്ലേ ഓഫിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഒരു വലിയ തലവേദനയാണ് ലെഫ്റ്റ് ബാക്ക് പൊസിഷൻ. ഈ പൊസിഷനിൽ കളിക്കുന്ന ആകെ രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉള്ളൂ. ഒന്ന് ഐബാൻ ദോഹ്ലിംഗും മറ്റൊന്ന് നവോച്ച സിംഗുമാണ്. എന്നാൽ ഇരുവർക്കും പ്ലേ ഓഫിൽ കളിക്കാനാവില്ല.

സീസൺ തുടക്കത്തിൽ പരിക്കേറ്റ് പുറത്തായ ഐബാനെ പ്ലേ ഓഫ് സ്‌ക്വാഡിൽ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്‌തെങ്കിലും താരം ഇത് വരെ കളിക്കാനുള്ള പൂർണ ഫിറ്റനസ്സ് വീണ്ടെടുത്തിട്ടില്ല. മറ്റൊരു താരമായ നവോച്ച സിങ്ങിനെ എഐഎഫ്എഫ് സസ്‌പെൻഡ് ചെയ്തതതോടെ താരത്തിനും പ്ലേ ഓഫ് കളിക്കാനാവില്ല.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഏത് താരത്തെ വേണമെങ്കിലും കളിപ്പിക്കാമെങ്കിലും സത്വസിദ്ധമായ ഒരു ലെഫ്റ്റ് ബാക്കിനെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ മിസ് ചെയ്യുക. സന്ദീപ് സിങ്, പ്രബീർ ദാസ് എന്നിവരിൽ ആരെങ്കിലും ഒരാളായിരിക്കും പ്ലേ ഓഫിൽ ഈ പൊസിഷനിൽ ഇറങ്ങുക. എന്നാൽ ഇരുവരും പരമ്പരാഗത ലെഫ്റ്റ് ബാക്കുകളല്ല.

അതെ സമയം പ്ലേ ഓഫിൽ എങ്ങനെങ്കിലും വിജയം നേടിയെടുക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. പ്ലേ ഓഫ് വിജയിച്ചു കയറിയാൽ മോഹൻ ബഗാൻ ആയിരിക്കും സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇരു പാദങ്ങളായിട്ടായിരിക്കും ഈ സെമി പോരാട്ടം നടക്കുക.

പ്ലേഓഫ് കടന്നാൽ ബ്ലാസ്റ്റേഴ്സിന് എതിരാളി ശത്രുക്കൾ🔥ഫിക്സചർ പുറത്തുവന്നു👀

ടിക്കറ്റ് വിൽപനയിൽ ഇടിവ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചില താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടേക്കും