in , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ടിക്കറ്റ് വിൽപനയിൽ ഇടിവ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചില താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടേക്കും

സീസൺ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതിനാൽ ടിക്കറ്റ് വിൽപ്പനയിൽ ബ്ലാസ്റ്റേഴ്‌സ് വലിയ നേട്ടമുണ്ടാക്കിയിരുന്നു. എന്നാൽ സീസണിന്റെ രണ്ടാം ഘട്ടത്തിലെ മോശം പ്രകടനം കാരണം കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നത് കുറഞ്ഞു. ഇതോടെ ടിക്കറ്റ് വില്പനയിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിട്ടു.

ഐഎസ്എൽ ക്ലബുകളൊന്നും സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട് നിൽക്കുന്നവയല്ല. വലിയ നഷ്ടങ്ങൾ സഹിച്ചാണ് ഓരോ സീസണും പൂർത്തിയാക്കുന്നത് എന്ന കാര്യം ബെംഗളൂരു എഫ്സി ഉടമകളടക്കം നേരത്തെ വെളിപ്പെടുത്തിയ കാര്യമാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ തുടങ്ങി ആരാധക പിന്തുണയിൽ മുന്നിട്ട് നിൽക്കുന്ന ടീമുകൾ മാത്രമാണ് ഐഎസ്എല്ലിൽ വലിയ സാമ്പത്തിക നഷ്ടം ഇല്ലാതെ മുന്നോട്ട് പോകുന്നത്.

എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സും ഇപ്പോൾ സാമ്പത്തിക പിടിമുറുക്കത്തിലാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ അടുത്ത സീസണിൽ ടീമിലെ പ്രധാന ഇന്ത്യൻ യുവതാരത്തെ വലിയ ട്രാൻസ്ഫർ ഫീ ലക്ഷ്യമിട്ട് വിൽക്കാൻ ഉദ്ദേശിക്കാകയാന്നെന്നും നേരത്തെ ബംഗാളി മാധ്യമ പ്രവർത്തക ജ്യോതിർമയി റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് സാമ്പത്തിക കുരുക്കിലാണ് എന്ന് വ്യക്തമാക്കുകയാണ് മലയാളം കായിക മാധ്യമമായ സ്പോർട്സ് ക്യു. ജനുവരി ശേഷമുള്ള ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സീസൺ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതിനാൽ ടിക്കറ്റ് വിൽപ്പനയിൽ ബ്ലാസ്റ്റേഴ്‌സ് വലിയ നേട്ടമുണ്ടാക്കിയിരുന്നു. എന്നാൽ സീസണിന്റെ രണ്ടാം ഘട്ടത്തിലെ മോശം പ്രകടനം കാരണം കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നത് കുറഞ്ഞു. ഇതോടെ ടിക്കറ്റ് വില്പനയിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിട്ടു.

സ്പോൺസർഷിപ്പ് ഇനത്തിൽ ബ്ലാസ്റ്റേഴ്‌സ് നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് സാമ്പത്തിക വളർച്ചയ്ക്കുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ടിക്കറ്റ് വില്പന. ടിക്കറ്റ് വില്പനയിൽ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിനാൽ അടുത്ത സീസണ് മുന്നോടിയായി സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താൻ പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് വിറ്റെന്ന് വരും.

ആ പൊസിഷനിൽ കളിയ്ക്കാൻ ആളില്ല; പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് പുതിയ തലവേദന

ലക്ഷ്യമിടുന്നത് ബ്ലാസ്റ്റേഴ്സിൽ നിന്നടക്കം കിടിലൻ താരങ്ങളെ; മൊഹമ്മദൻസിന്റെ വരവ് വെറുതെയല്ല; ഐഎസ്എൽ ക്ലബ്ബുകൾക്ക് ജാഗ്രതേ