in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഐഎസ്എൽ പ്ലേ ഓഫ്‌ ലൈനെപ്പ് റെഡി🥵; മത്സരങ്ങൾ ആരൊക്കെ തമ്മിൽ, തീയതി, സമയം… അങ്ങനെ അറിയേണ്ടതെല്ലാം…

അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇനി പ്ലേ ഓഫ്‌ മത്സരങ്ങളുടെ നിമിഷമാണ്. നമ്മുക്ക് ഐഎസ്എൽ പ്ലേ ഓഫ്‌ മത്സരങ്ങളുടെ ലൈനെപ്പും, ആരൊക്കെ തമ്മിലാണ് പോരാട്ടമെന്നും, തീയതിയും, സമയവും അങ്ങനെ എല്ലാമൊന്ന് പരിശോധിക്കാം.

ഐഎസ്എലിന്റെ 2023-24 സീസണിലെ ഒന്നാം പ്ലേ ഓഫിൽ ഏപ്രിൽ 19ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിയെ നേരിടും. ഈ മത്സരം ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. രണ്ടാം പ്ലേ ഓഫ്‌ മത്സരത്തിൽ ഏപ്രിൽ 20ന് എഫ്സി ഗോവ, ചെന്നൈ എഫ്സിയെ നേരിടും. ഈ മത്സരം ഗോവയുടെ ഹോം ഗ്രൗണ്ടിൽ വെച്ചും നടക്കും. ഒരു പാദമായിട്ടായിരിക്കും പ്ലേ ഓഫ്‌ മത്സരം നടക്കുക.

ഒന്നാം പ്ലേ ഓഫിൽ ജയിക്കുന്ന ടീം കരുത്തന്മാരായ മോഹൻ ബഗാനെയായിരിക്കും നേരിടുക. സെമി ഫൈനൽ രണ്ട് പാദമായി നടക്കുന്നത് കൊണ്ട് തന്നെ, ആദ്യ പാദ മത്സരം ഏപ്രിൽ 23ന് പ്ലേ ഓഫ്‌ ഒന്ന് ജയിക്കുന്ന ടീമിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചും, രണ്ടാം പാദ മത്സരം ഏപ്രിൽ 28ന് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരിക്കും നടക്കുക.

അതേപോലെ, രണ്ടാം പ്ലേ ഓഫിൽ ജയിക്കുന്ന ടീം കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയെ ആയിരിക്കും നേരിടുക. ആദ്യ പാദ മത്സരം ഏപ്രിൽ 24ന് പ്ലേ ഓഫ്‌ രണ്ട് ജയിക്കുന്ന ടീമിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചും, രണ്ടാം പാദ മത്സരം ഏപ്രിൽ 29ന് മുംബൈയുടെ ഹോം ഗ്രൗണ്ടിൽ വെച്ചായിരിക്കും നടക്കുക.

ഐഎസ്എലിലെ 2023-24 സീസണിലെ ഫൈനൽ മെയ്‌ നാലിനായിരിക്കും നടക്കുക. എന്നാൽ ഫൈനൽ എവിടെ വെച്ച് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ട്‌ വന്നിട്ടില്ല. മുംബൈ അല്ലെങ്കിൽ കൊൽക്കത്തയാണ് ഫൈനൽ നടക്കാൻ ഏറ്റവും സാധ്യതയുള്ള വേദി. അതോടൊപ്പം ഈ എല്ലാ മത്സരങ്ങളും രാത്രി 7:30 തന്നെ നടക്കാനാണ് സാധ്യത കൽപ്പിക്കുന്നത്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ബ്ലാസ്റ്റേഴ്സും കിരീടം നേടി ഇങ്ങനെ ആഘോഷിക്കും❤️🔥

പ്ലേഓഫ് കടന്നാൽ ബ്ലാസ്റ്റേഴ്സിന് എതിരാളി ശത്രുക്കൾ🔥ഫിക്സചർ പുറത്തുവന്നു👀