FootballIndian Super LeagueSportsTransfer News

അവ്യക്തത: ഐഎസ്എൽ വിടാനൊരുങ്ങി സൂപ്പർ സ്‌ട്രൈക്കർ

എഐഎഫ്ഫിന്റെ പിടിപ്പ് കേട് മൂലമുണ്ടായ ഐഎസ്എൽ പ്രതിസന്ധി കാരണം കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് മികച്ച താരങ്ങളെ ഐഎസ്എൽ ക്ലബ്ബുകൾക്ക് നഷ്ടമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണ, നോഹ, മുംബൈ സിറ്റി എഫ്സിയുടെ ട്ടിരി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അജാരി തുടങ്ങിയ താരങ്ങളൊക്കെയും ലോണിലും അല്ലാതെയും ക്ലബ് വിട്ടത് കഴിഞ്ഞ സീസണിലെ പ്രതിസന്ധി മൂലമായിരുന്നു. ഒടുവിൽ ഒരു തട്ടിക്കൂട്ടി ലീഗ് നടത്തി എഐഎഫ്എഫ് മുഖം രക്ഷിച്ചെങ്കിലും 2026-27 ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇതോടെ വീണ്ടും വിദേശ താരങ്ങൾ ഐഎസ്എല്ലിനോട് മുഖം തിരിച്ചിരിക്കുകയാണ്.

ALSO READ: ഐഎസ്എൽ നടന്നാലെന്ത്, നടന്നില്ലെങ്കിലെന്ത്!; വിദേശ താരവുമായി കരാർ പുതുക്കാൻ മോഹൻ ബഗാൻ

ജാമി മക്ലരെൻ ഇന്ത്യ വിടുന്നു

ISL 2026-27 Season Uncertainty News
Jamie Maclaren

മോഹൻ ബഗാന്റെ ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജാമി മക്ലരെൻ ക്ലബ് വിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അടുത്ത സീസൺ കുറിച്ചുള്ള വ്യക്തതകൾ ലഭിക്കാത്തതും ഈ സീസൺ തട്ടികൂട്ടി നടത്തിയതുമൊക്കെ തരത്തിൽ അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.

കരാർ പ്രകാരം താരത്തിന് 2027 വരെ ബഗാനിൽ കോൺട്രാക്ട് ഉണ്ട്. എന്നാൽ ഈ കരാർ അവസാനിപ്പിച്ച് മറ്റൊരു ലീഗ് കണ്ടെത്താൻ താരം ശ്രമിക്കുന്നതായി ബഗാനുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ പങ്ക് വെയ്‌ക്കുന്ന MBFT എന്ന എക്സ് അക്കൗണ്ട് പങ്ക് വെയ്ക്കുന്നു.

ALSO READ: ലോകകപ്പ് കളിക്കാൻ 2 ഐഎസ്എൽ താരങ്ങൾ!; ഇത് ചരിത്രം…

കൂടുതൽ താരങ്ങൾ ഇന്ത്യ വിട്ടേക്കും

ISL 2026-27 Season Uncertainty News
ISL 2026-27 Season Uncertainty News

പല വിദേശ താരങ്ങളുടെയും കരാർ അവസാനിക്കുന്നത് മെയ് 31 നാണ്. അതിനാൽ മെയ് 31 ന് മുമ്പ് എഐഎഫ്എഫ് അടുത്ത സീസണെ കുറിച്ചുള്ള എങ്കിൽ പല ക്ലബ്ബുകൾക്കും താരങ്ങളുമായി പുതിയ കരാറിൽ ഒപ്പിടാൻ സാധിക്കില്ല. ഇതോടെ താരങ്ങൾ മറ്റു അവസരങ്ങൾ തേടിപോകും.

നിലവിലെ സാഹചര്യം അനുസരിച്ച് മെയ് 31 ന് മുമ്പ് അടുത്ത ഐഎസ്എൽ സീസൺ കുറിച്ചുള്ള വ്യക്തതകൾ ലഭിക്കാൻ സാധ്യതയില്ല. അതിനർത്ഥം പല ക്ലബ്ബുകൾക്കും തങ്ങളുടെ വിദേശ താരങ്ങളുമായി പുതിയ കരാറിലെത്താൻ സാധിക്കില്ല.

ALSO READ: വിദേശ താരവുമായി കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹം; തടസ്സമായി അടുത്ത സീസണിലെ അവ്യക്തത

താരങ്ങൾ മാത്രമല്ല, പരിശീലകരും

ISL 2026-27 Season Uncertainty News
ISL 2026-27 Season Uncertainty News

താരങ്ങൾ മാത്രമല്ല, പരിശീലകരും പുതിയ കരാറുകൾ ഒപ്പിടുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് അടക്കം ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറിൽ ഒപ്പിട്ടിട്ടില്ല. ഐഎസ്എൽ അവ്യക്ത തന്നെയാണ് കാരണം.

ALSO READ: ഫിഫ ലോകകപ്പിൽ കളിയ്ക്കാൻ ഇന്ത്യയ്ക്ക് സുവർണാവസരം: ഫിഫയുടെ അനുകൂല വിധിക്ക് കാത്തിരുന്ന് ആരാധകർ

Summary: Mohun Bagan’s Australian striker Jamie Maclaren is reportedly planning to terminate his contract early due to ongoing ISL 2026-27 season uncertainty news. AIFF’s delay in clarifying the upcoming season’s schedule is causing widespread dissatisfaction, prompting several top foreign players and coaches to look for opportunities outside India before the May 31 contract deadline.