അദ്ദേഹത്തെയാണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. മുൻ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ കൂടിയായ തങ്ബോയ് സിങ്തോയുമായി ഒട്ടേറെ ചർച്ചകൾക്ക് ശേഷമാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നിരവധി ട്രാൻസ്ഫർ വാർത്തകൾ പ്രതീക്ഷിക്കാം. താരങ്ങൾ മുതൽ സ്റ്റാഫുകളും പരിശീലകന്മാരുടെയും ട്രാൻസ്ഫർ കാര്യങ്ങളാണ് ബ്ലാസ്റ്റേഴ്സ് ചർച്ച ചെയ്യുന്നത്.
ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ചില പരിശീലകൻമാരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വളരെ മോശം സീസണിനു ശേഷം അടുത്ത സീസണിലേക്ക് വേണ്ടി വളരെ നേരത്തെ ഒരുങ്ങുകയെന്ന ലക്ഷ്യത്തോടുകൂടി പുതിയ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് വേഗത കൂടുകയാണ്
ഈ സീസണിൽ വളരെയധികം തിരിച്ചടികൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സീസണിന് മധ്യഭാഗത്ത് വെച്ച് സ്റ്റാറെക്ക് പകരം പുതിയ പരിശീലകനെ കൊണ്ടുവരാത്തതും ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന മത്സരങ്ങളിലെ മോശം പ്രകടനത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകന്മാരാണ് ഇവരെല്ലാം. എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇവാനാശാൻ ബ്ലാസ്റ്റേഴ്സിൽ രണ്ടാം യുഗത്തിൻ വരുമോ എന്നാണ്.
റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയും മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെയും ഓഫ്ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ്.
വളരയധികം പ്രതീക്ഷകളുമായി ടീമിനെ പിന്തുണച്ച ആരാധകർക്ക് ഇത്തവണ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തിരിച്ചുനൽകിയത്. സീസൺ തുടക്കത്തിലും സീസണിനിടയിലും മാനേജ്മന്റ് എടുത്ത തെറ്റായ തീരുമാനങ്ങൾ ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്.
ഇതിന് ഭാഗമായുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. കൊൽക്കത്തയിൽ വെച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അംഗങ്ങൾ ഹോസെ മൊളിനയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പ്ലേഓഫ് യോഗ്യത സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത സീസണിന് മുൻപായി പുതിയ പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.