ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന് മധ്യഭാഗത്ത് വെച്ച് പുതിയ പരിശീലകനായി കൊണ്ടുവന്ന മൈക്കൽ സ്റ്റാറേയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അന്നത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഐ എസ് എല്ലിൽ നിന്നും പുറത്തായതിനു ശേഷമാണ് പുതിയ പരിശീലകനെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്.
Also Read – ഫ്രീയായി കിട്ടുമെന്ന് അവസരം കണ്ടു, കിടിലൻ ഫോറിൻ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥
ഇറ്റാലിയൻ പരിശീലകനായ ജിനോ ലെറ്റീരിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയെന്ന് ശക്തമായ ട്രാൻസ്ഫർ അപ്ഡേറ്റുകൾ പുറത്തുവന്നിരുന്നു. എന്നാൽ കൃത്യമായി പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ജിനോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.
Also Read – അങ്ങ് ജർമനിയിൽ നിന്നുമൊരു സൈനിങ്ങിനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളുണ്ടായിരുന്നു🔥
സ്റ്റാറെയെ പുറത്താക്കിയതിന് ശേഷം തായി ലീഗിലെ ക്ലബ്ബിനെ പരിശീലിപ്പിക്കുന്ന ജിനോയെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിന് ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അന്ന് ഡീൽ സ്വന്തമാക്കാനായില്ല.
Also Read – പുതിയ കോച്ച് വന്നിട്ട് മാത്രം കാര്യമില്ല!! ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഇങ്ങനെയാണേൽ പണി കിട്ടും..
പിന്നീട് ഐ എസ് എൽ സീസണിന് ശേഷം കുറച്ചു പരിശീലകന്മാരെ ഫൈനൽ ഷോർട് ലിസ്റ്റ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് പരിശീലകനായ ഡേവിഡിനെയാണ് തിരഞ്ഞെടുത്തത്. ജിനോ ലെറ്റീരിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപെട്ടത്തോടെ പിന്നീട് ഈ ഇറ്റാലിയൻ പരിശീലകനെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഉണ്ടായിട്ടില്ല.
Also Read – കിടിലൻ ഇന്ത്യൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സിലെത്തും😍🔥ഇത് മാനേജ്മെന്റ് വാക്കാണ്!!