കഴിഞ്ഞ മൂന്ന് സീസണിൽ ടീമിനെ പരിശീലിപ്പിച്ച ഇവാൻ വുകമനോവിചിനെ മാറ്റി പുതിയ പരിശീലകനായി മൈകൽ സ്റ്റാറെയെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് കണക്ക് കൂട്ടലുകൾ തെറ്റി.
സീസണിന് മധ്യഭാഗത്ത് വെച്ച് തന്നെ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് താത്കാലിക പരിശീലകന്മാരെ വെച്ച് സീസൺ പൂർത്തിയാക്കി. അതേസമയം പരിശീലകനെ കൂടാതെ മാനേജ്മെന്റിന്റെ മോശം ട്രാൻസ്ഫർ നയങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽവികൾക്ക് കാരണമാവുന്നുണ്ടെന്ന് ആരാധകരും ചൂണ്ടികാട്ടുകയാണ്.
Also Read- ആദ്യ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്, അഞ്ച് വർഷങ്ങൾക്ക് ശേഷം അവൻ തിരിച്ചുവരുന്നു👀🔥
ട്രാൻസ്ഫർ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് മണ്ടത്തരങ്ങളാണ് കാണിക്കുന്നതെന്നും ക്ലബ്ബിനെ ബിസിനസ് ആയി കാണരുതെന്ന് ആരാധകരുടെ പ്രതിഷേധങ്ങളും ഉയരുകയാണ്.
Also Read – ഫ്രീയായി കിട്ടുമെന്ന് അവസരം കണ്ടു, കിടിലൻ ഫോറിൻ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥
ടീമിന്റെ പുതിയ പരിശീലകനായി സ്പെയിനിൽ നിന്നും ഡേവിഡ് കാറ്റലയെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും വരാൻ പോകുന്ന സീസണിന് മുൻപായി ടീമിനെ ശക്തമാക്കാനുള്ള സൈനിങ്ങുകളിലും ട്രാൻസ്ഫർ നയങ്ങളിലും മാനേജ്മെന്റിന് തെറ്റിയാൽ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിന് ഭാഗ്യത്തിൽ മാത്രം വിശ്വസിച്ചു കളിക്കേണ്ടി വരും.
Also Read – അങ്ങ് ജർമനിയിൽ നിന്നുമൊരു സൈനിങ്ങിനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളുണ്ടായിരുന്നു🔥