ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് ഇപ്പോൾ തന്നെ നീക്കങ്ങൾ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പുതിയ പരിശീലകനെ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ഐ എസ് എൽ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവസാനിച്ചതിനുശേഷം പരിശീലകന് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ വേഗത്തിലാക്കിയ ബ്ലാസ്റ്റേഴ്സ് സ്പാനിഷ് കോച്ചായ ഡേവിഡ് കാറ്റലയെയാണ് കൊണ്ടുവന്നത്.
Also Read – നന്നായി കളിച്ചിരുന്ന രണ്ട് സൂപ്പർതാരങ്ങളെ വില്പനക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റഡാറിൽ ഉൾപ്പെടുത്തിയ പരിശീലകന്മാരിൽ നിന്നും നാലു പേരെയാണ് അവസാനം ഷോർട് ലിസ്റ്റ് ചെയ്തത്. ഇന്ത്യൻ സൂപ്പർ ലീഗിൽ പരിചയസമ്പത്തുള്ള രണ്ട് പരിശീലകന്മാർ ഉൾപ്പെടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ ഫോർ ലിസ്റ്റിലുണ്ടായിരുന്നത്.
Also Read – ആദ്യ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്, അഞ്ച് വർഷങ്ങൾക്ക് ശേഷം അവൻ തിരിച്ചുവരുന്നു👀🔥
ഡേവിഡ് കാറ്റലയെ കൂടാതെ ജർമനിയിൽ നിന്നുമുള്ള ഒരു പരിശീലകനാണ് ഐ എസ് എൽ പരിചയസമ്പത്തില്ലാത്ത ഷോർട് ലിസ്റ്റിലെ കോച്ചുമാർ. അവസാനം സ്പാനിഷ് പരിശീലകനായ ഡേവിഡിനെയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത പരിശീലകനായി തിരഞ്ഞെടുത്തത്.
Also Read – ഫ്രീയായി കിട്ടുമെന്ന് അവസരം കണ്ടു, കിടിലൻ ഫോറിൻ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥