indian super league

നന്നായി കളിച്ചിരുന്ന രണ്ട് സൂപ്പർതാരങ്ങളെ വില്പനക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..

ടീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവർത്തിച്ചു പറയുന്നുണ്ട്, അതിനാൽ ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും സൂപ്പർതാരങ്ങൾ പുറത്തു പോകുന്നതും പ്രതീക്ഷിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ ആരംഭിക്കുന്നതിനു മുൻപായി ടീമിൽ ആവശ്യമായ മാറ്റങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ടീമിലുള്ള ചില താരങ്ങളെ വിൽക്കുമെന്നുറപ്പാണ്.

ഈ സീസണിൽ ഐ എസ് എലിൽ കാര്യമായി മികച്ച പ്രകടനം നടത്താനാവാതെ വീണുപോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ സൈനിങ്ങുകളും നടത്തിയേക്കും.

Also Read  –  . https://aaveshamclub.com/kerala-blasters-isl-season-fans-kochi-kbfc-updates/

എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഹോർമിപാം, ഇഷാൻ പണ്ഡിത എന്നിവർ ഉൾപ്പെടുന്നുണ്ടെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.

Also Read  –  കൊച്ചിയിൽ കേരള  ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കുന്നത് ആരാധകരാണ്👀🔥അവരില്ലെങ്കിൽ ഇതൊന്നും നടക്കൂല..

ഇഷാൻ പണ്ഡിതയെയും ഹോർമിയെയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിൽക്കാൻ തയ്യാറാണ്. ഇരുതാരങ്ങൾക്കും അനുയോജ്യമായ ഓഫറുകൾ വന്നാൽ ട്രാൻസ്ഫർ ഡീൽ നടന്നേക്കും. വേറെയും ചില സൂപ്പർ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.

Also Read  –  കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്ങിനെ കാത്ത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പും ആരാധകരും👀🔥