അതേസമയം പുതിയ പരിശീലകൻ വരുന്നത് സംബന്ധിച്ച്
അന്തിമതീരുമാനം ഇതുവരെയും ബ്ലാസ്റ്റേഴ്സ് എടുത്തിട്ടില്ല. മുൻ പരിശീലകൻ ഇവാൻ വുകമനോവിചിനെ ബന്ധപ്പെടുത്തിയും ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്.
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകർ ബ്ലാസ്റ്റേഴ്സ് മത്സരങ്ങളിൽ നൽകുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇവാൻ വുകമനോവിച്.
കൊച്ചിയിലെ മത്സരങ്ങളിൽ ആരാധകർ വലിയ രീതിയിൽ സ്വാധീനം നൽകുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളെ മോട്ടിവേറ്റ് ചെയ്യുവാനും ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് കഴിയുന്നുണ്ടെന്നും ഇവാൻ പറഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പുറത്താക്കി, അവസരങ്ങൾ വന്നിട്ടും വേണ്ടെന്ന് വെക്കാൻ കാരണമുണ്ട്!!
തോൽവി മുന്നിൽ കണ്ട മത്സരങ്ങളിൽ തിരിച്ചുവരവ് നടത്തി വിജയങ്ങൾ സ്വന്തമാക്കുവാനും ബ്ലാസ്റ്റേഴ്സിനെ ആരാധകർ സഹായിച്ചിട്ടുണ്ടെന്ന് വുകമനോവിച് പറഞ്ഞു.
അതേസമയം നിലവിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി തിരിച്ചുവരാനുള്ള സാധ്യതകൾ ഇവാൻ തള്ളിക്കളഞ്ഞു, ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഇത് സംബന്ധിച്ച് താനുമായി ചർച്ചകൾ നടത്തിയിട്ടില്ല എന്നാണ് ആശാൻ വ്യക്തമാക്കിയത്.
Also Read – ഈ സീസൺ ആരാധകരുടെ വാർണിങാണ്, ബ്ലാസ്റ്റേഴ്‌സ് ഇനിയും തുടർന്നാൽ ഇക്കാര്യത്തിൽ പിന്നിലോട്ട് പോവും..