ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ഇവാൻ ആശാന് കീഴിലുള്ള സമയമായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ആശാനെ പുറത്താക്കിയതോടെ ഈ സീസണിൽ ടീം മോശം പ്രകടനമാണ് നടത്തിയത്.
എന്തായാലും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്നെ പുറത്താക്കിയതിന് ശേഷം മറ്റു ക്ലബ്ബുകളുടെ ഓഫറുകൾ വന്നെങ്കിലും ഇതുവരെ പരിശീലകസ്ഥാനം ഏറ്റെടുക്കാതിരുന്ന ഇവാൻ വുകമനോവിച് ഇതിന് കാരണം വെളിപ്പെടുത്തുകയാണ്.
Also Read – ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ എതിരാളികൾ കൊടുത്ത പരാതിയിൽ അവർ ചമ്മിപ്പോയി😅🔥
“‘എന്നെ പുറത്താക്കാനുള്ള ക്ലബ്ബിന്റെ തീരുമാനത്തിനു ശേഷം ഒരു സീസൺ അവധിയെടുക്കുവാൻ തീരുമാനിച്ചു. എന്റെ ഫാമിലിയോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു ഇത്.”
Also Read – ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുമോ ആശാൻ? മാനേജ്മെന്റുമായ ചർച്ചകളിൽ പ്രതികരിച്ചു വുകമനോവിച്..
” 1996ൽ എന്റെ ഫാമിലിയേയും വീടും വിട്ടിറങ്ങിയ ഞാൻ എല്ലാ സീസണിലും ഫുട്ബോൾ തിരക്ക് കാരണം വീട്ടുകാരോടൊപ്പം അധികം ദിവസങ്ങൾ ചെലവഴിക്കാൻ സമയം ലഭിച്ചിരുന്നില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ഒരു സീസൺ അവധിയെടുത്തത് ഇതിന് വേണ്ടിയാണ്.” – ഇവാൻ വുകമനോവിച് പറഞ്ഞു.