ഐ എസ് എൽ അവസാനിച്ചതിനുശേഷം കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാതി നൽകിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസണിൽ പുതുതായി കൊണ്ടുവന്ന ദുസാൻ ലഗാറ്ററിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അണിനിരത്തിയതാണ് പ്രശ്നമായി ചൂണ്ടികാണിച്ചത്.
Also Read – സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള യൂറോപ്യൻ സൈനിങ്സ് ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥
ഹംഗറിയൻ ലീഗിലെ അവസാന മത്സരത്തിൽ സസ്‌പെൻഷൻ വാങ്ങിയ ദുസാൻ ബ്ലാസ്റ്റേഴ്സിലെത്തിയതിനു ശേഷമുള്ള ആദ്യം മത്സരം കളിച്ചതിലാണ് പരാതി. ഹംഗറി ലീഗിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ച താരം സസ്‌പെൻഷൻ നേരിടാതെയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ചത്.
Also Read – ക്ലബ്ബുമായുള്ള ബന്ധം തകർന്നടിഞ്ഞു, യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യതകൾ കൂടി😍🔥
സസ്പെന്ഷനിലുള്ള താരത്തിനെ കളിപ്പിച്ചതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ നടപടികൾ എടുക്കണമെന്ന് ആവശ്യമായാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിച്ചത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സൂപ്പർതാരം എതിരാളികളുമായി ട്രാൻസ്ഫർ ചർച്ചകൾ ആരംഭിച്ചു!!
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇക്കാര്യത്തിൽ നടപടികൾ എടുക്കാനാവില്ലെന്നും താരത്തിനെ അന്ന് കളിപ്പിച്ചതിൽ ഇപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നോർത്ത് ഈസ്റ്റിനെ അറിയിച്ചു.
Also Read – ഇവാൻ ആശാനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ വന്നു, ഓഫറുകളും നൽകിയെന്ന് ഇവാൻ!!