Indian Super League

ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുമോ ആശാൻ? മാനേജ്മെന്റുമായ ചർച്ചകളിൽ പ്രതികരിച്ചു വുകമനോവിച്..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ മൂന്നു സീസണുകളിൽ പരിശീലിപ്പിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്സിൽ മടങ്ങിയെത്തിയേക്കുമെന്ന് ട്രാൻസ്ഫർ റൂമറുകളുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചതിനുശേഷം സൂപ്പർ കപ്പ് ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപായി മുഖ്യ പരിശീലകനെ ടീമിലെത്തിക്കുവാൻ ശ്രമങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചില പരിശീലകന്മാരെ നിലവിൽ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഐ എസ് എല്ലിൽ പരിചയസമ്പത്തുള്ള പരിശീലകന്മാർ ഉൾപ്പെടെയുള്ളവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുകമനോവിചിനെയും ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ടെന്ന് ട്രാൻസ്ഫർ റൂമുകളുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സൂപ്പർതാരം എതിരാളികളുമായി ട്രാൻസ്ഫർ ചർച്ചകൾ ആരംഭിച്ചു!!

കേരള ബ്ലാസ്റ്റേഴ്സിൽ തിരികെയെത്തുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ഇവാൻ വുകമനോവിച്. ബ്ലാസ്റ്റേഴ്‌സ് സംബന്ധിച്ച് ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ടെന്ന് അറിയാമെന്നു പറഞ്ഞ ഇവാൻ ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കി.

Also Read –  ഇവാൻ ആശാനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ വന്നു, ഓഫറുകളും നൽകിയെന്ന് ഇവാൻ!!

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ബ്ലാസ്റ്റേഴ്സിൽ തിരികെ പരിശീലകനായി എത്തുന്നത് സംബന്ധിച്ച് യാതൊരുവിധ ചർച്ചകളും ഉണ്ടായിട്ടില്ലെന്ന് ഇവാൻ വുകമനോവിച് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ ആശാനെ ആരാധകർ വാഴ്ത്തുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ എതിരാളികൾ കൊടുത്ത പരാതിയിൽ അവർ ചമ്മിപ്പോയി😅🔥