Indian Super League

ടീം വിട്ടുപോയി വിദേശതാരവും ടീം വിടാനൊരുങ്ങി സൂപ്പർതാരങ്ങളും, ബ്ലാസ്റ്റേഴ്‌സ് മനസ്സ് വെച്ചാൽ ഒരുപിടി താരങ്ങൾ ഇങ്ങുപോരും😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ സീസണിന് മധ്യഭാഗത്തുവച്ച്  തങ്ങളുടെ മുഖ്യ പരിശീലകനെ പുറത്താക്കിയതിനു ശേഷം പകരം മറ്റൊരു പരിശീലകനെ കൊണ്ടുവരാനുള്ള തിരക്കിലാണ്.

ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകന് വേണ്ടി  കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒഡിഷ എഫ് സി യുടെ സ്പാനിഷ് കോച്ച് ലോബേര ഉൾപ്പെടെ കുറച്ചു പരിശീലകന്മാരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സെർജിയോ ലോബേര നിലവിൽ ഒഡീഷ്യ എഫ്സിയുടെ പരിശീലകൻ ആണെങ്കിലും ക്ലബ്ബുമായുള്ള നിലവിലെ ബന്ധം അത്ര നല്ല രീതിയിൽ അല്ല.  ലോബേരയെ കൂടാതെ ചില താരങ്ങളും ഈ സീസൺ അവസാനത്തോടെ ഒഡീഷ്യ എഫ്സിയിൽ നിന്നും പടിയിറങ്ങും.

Also Read –  ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ എതിരാളികൾ കൊടുത്ത പരാതിയിൽ അവർ ചമ്മിപ്പോയി😅🔥

ലോബേരയുടെ ശിഷ്യനായ അഹ്മദ് ജാഹു  ക്ലബ്ബിനുള്ളിലെ പ്രശ്നങ്ങൾ കാരണം ക്ലബ്ബിനെ അറിയിക്കാതെ ടീം ക്യാമ്പ് വിട്ടുപോയത് ഏറെ ശ്രേദ്ദേയമായിരുന്നു. വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനുശേഷം ലോബേരയും താരങ്ങളും പടിയിറങ്ങിയേക്കും.

Also Read –  സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള യൂറോപ്യൻ സൈനിങ്സ് ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥

ഈ അവസരം മുതലാക്കി ലോബേരയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയാണെങ്കിൽ സെർജിയോ ലോബേരക്കൊപ്പം അദ്ദേഹത്തിന്റെ പ്രിയതാരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിലെത്തിയേക്കും. അഹ്മദ് ജാഹു ഉൾപ്പടെയുള്ള വിദേശതാരങ്ങളെയും ലോബേര തന്റെ പുതിയ ടീമിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഉറപ്പാണ്. അതേസമയം ഇതുവരെയും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത പരിശീലകൻ ആരാണെന്ന് സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ല.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സൂപ്പർതാരം എതിരാളികളുമായി ട്രാൻസ്ഫർ ചർച്ചകൾ ആരംഭിച്ചു!!