ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഐ എസ് എല്ലിന്റെ ഈ സീസണിൽ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ കളി കാണാൻ എത്തുന്ന ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങൾ പ്രതീക്ഷിച്ച് സ്റ്റേഡിയത്തിലേക്ക് വരുന്ന ആരാധകർക്ക് അധികം മത്സരങ്ങളിലും തോൽവിയും സമനിലയുമടങ്ങുന്ന റിസൾട്ടുകളാണ് തിരികെ ബ്ലാസ്റ്റേഴ്സ് ടീം സമ്മാനിച്ചത്.
Also Read – ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ എതിരാളികൾ കൊടുത്ത പരാതിയിൽ അവർ ചമ്മിപ്പോയി😅🔥
കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്നെതിരെ തുടരുന്ന ആരാധകരുടെ പ്രതിഷേധങ്ങളും കൊച്ചിയിലെ അവസാന മത്സരങ്ങളിൽ ഗാലറികൾ ഒഴിഞ്ഞുകിടക്കുന്നതിന് കാരണമായി.
Also Read – ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുമോ ആശാൻ? മാനേജ്മെന്റുമായ ചർച്ചകളിൽ പ്രതികരിച്ചു വുകമനോവിച്..
നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസുള്ള ഫുട്ബോൾ ക്ലബ്ബുകളിൽ മുൻനിരയിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളുമെല്ലാമാണ്. ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ എത്തുന്നവരേക്കാൾ കൂടുതൽ കാണികൾ മറ്റു ടീമുകളുടെ ഹോം മത്സരങ്ങൾ കാണാൻ എത്തുന്നുണ്ട്.
ഇതുവരെയും കിരീടമില്ലെങ്കിലും ആരാധകരും കാണികളുമുണ്ട് എന്ന് പറഞ്ഞ് നടന്നിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇക്കാര്യത്തിലും പിറകോട്ടു പോകുന്നുണ്ട്. അടുത്ത ഐ എസ് എൽ സീസണിൽ മോശം പ്രകടനം തുടരുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ എത്തുന്നവരുടെ കാര്യത്തിൽ മറ്റു ടീമുകളെക്കാൾ ഏറെ പിന്നിലായി പോവും.
Also Read – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പുറത്താക്കി, അവസരങ്ങൾ വന്നിട്ടും വേണ്ടെന്ന് വെക്കാൻ കാരണമുണ്ട്!!