indian super league

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്ങിനെ കാത്ത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പും ആരാധകരും👀🔥

സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെക്ക്‌ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുക്കാനാണ് സ്പെയിനിൽ നിന്നും ഈ പരിശീലകൻ കൊച്ചിയിൽ എത്തുന്നത്.

വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുമ്പായി ഒരുക്കങ്ങൾ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസണിലെ അവസാന ടൂർണമെന്റിൽ കിരീടം ലക്ഷ്യമാക്കി പോരാടാൻ ഇറങ്ങുകയാണ്.

കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്തമാസം നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Also Read –  കൊച്ചിയിൽ കേരള  ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കുന്നത് ആരാധകരാണ്👀🔥അവരില്ലെങ്കിൽ ഇതൊന്നും നടക്കൂല..

അതേസമയം പുതിയ മുഖ്യ പരിശീലകനെ കീഴിലായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ കപ്പ് ടൂർണമെന്റിനെ വരവേൽക്കുന്നത്. സ്പെയിനിൽ നിന്നുള്ള ഡേവിഡ് കാറ്റലയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനായി സ്വന്തമാക്കിയത്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് വൈകുന്നു, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ഉടൻതന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ക്യാമ്പിൽ ജോയിൻ ചെയ്യുന്ന പരിശീലകൻ ഡേവിഡ് സൂപ്പർ കപ്പിന് മുൻപായി ടീമിനെ മികച്ച ഫോമിലേക്ക് ഉയർത്താനുള്ള എല്ലാവിധ സാധ്യതകളും പരീക്ഷിക്കും. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യത്തെ ട്രോഫിയാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് ടൂർണമെന്റിലൂടെ നേടാൻ ആഗ്രഹിക്കുന്നത്.

Also Read –  അഡ്രിയാൻ ലൂണയും ടീമും കൊച്ചിയിൽ തുടങ്ങി, പുതിയ കോച്ചിനെ കാത്ത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്..