ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശം പ്രകടനം കാരണം ടോപ് സിക്സിൽ പോലും സ്ഥാനം ലഭിക്കാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സീസണിലെ അവസാന കിരീടസാധ്യതകൾ തേടി ഒരുങ്ങുകയാണ്.
ഒഡിഷയിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂണമെന്റിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഈ സീസണിലെ അവസാന മത്സരങ്ങൾക്കായി ഒരുങ്ങുന്നത്. ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാനാവാത്ത കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആദ്യകിരീടം തേടിയുള്ള യാത്രയിലാണ്.
Also Read – ഈ സീസൺ ആരാധകരുടെ വാർണിങാണ്, ബ്ലാസ്റ്റേഴ്‌സ് ഇനിയും തുടർന്നാൽ ഇക്കാര്യത്തിൽ പിന്നിലോട്ട് പോവും..
മുഖ്യപരിശീലകനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ തിരക്ക് കൂട്ടുമ്പോൾ അതേസമയം തന്നെ താത്കാലിക പരിശീലകന്മാർക്ക് കീഴിൽ സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു.
Also Read – കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കുന്നത് ആരാധകരാണ്👀🔥അവരില്ലെങ്കിൽ ഇതൊന്നും നടക്കൂല..
കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഒരുക്കങ്ങൾ ആരംഭിച്ചത്. വൈകാതെ തന്നെ പുതിയ കോച്ച് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് വൈകുന്നു, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..