ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാത്ത പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സൂപ്പർ കപ്പ് ടൂർണമെന്റ്ന് മുൻപായി പുതിയ പരിശീലകനെ സ്വന്തമാക്കുവാൻ ശ്രമങ്ങൾ തുടരുന്നുണ്ട്.
നിലവിൽ കുറച്ചു പരിശീലകന്മാരെ ഷോർട്ട് ലിസ്റ്റ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെയും തങ്ങളുടെ അടുത്ത് പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
Also Read- ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പുറത്താക്കി, അവസരങ്ങൾ വന്നിട്ടും വേണ്ടെന്ന് വെക്കാൻ കാരണമുണ്ട്!!
ഒഡിഷ എഫ് സി യുടെ സ്പാനിഷ് കോച്ച് സെർജിയോ ലോബേരയും ഇറ്റാലിയൻ പരിശീലകൻ ജിനോ ലെറ്റരിയുമുൾപ്പടെ നിലവിൽ നാല് പരിശീലകന്മാരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നത്.
Also Read – ഈ സീസൺ ആരാധകരുടെ വാർണിങാണ്, ബ്ലാസ്റ്റേഴ്‌സ് ഇനിയും തുടർന്നാൽ ഇക്കാര്യത്തിൽ പിന്നിലോട്ട് പോവും..
എന്നാൽ ഒഡീഷാ എഫ് സി മായി ലോബേരക്ക് കരാർ അവശേഷിക്കുന്നുണ്ട്. കൂടാതെ ഇറ്റാലിയൻ കോച്ചായ ജിനോക്ക് തായ് ക്ലബ്ബുമായും കരാർ അവശേഷിക്കുന്നതിനാൽ സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി ഈ പരിശീലകന്മാരെ സ്വന്തമാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ തുക നൽകേണ്ടിവരും.
Also Read – കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കുന്നത് ആരാധകരാണ്👀🔥അവരില്ലെങ്കിൽ ഇതൊന്നും നടക്കൂല..