CricketCricket LeaguesIndian Cricket TeamIndian Premier LeagueSports

ആര് കപ്പടിച്ചാലും ഗുജറാത്ത് കപ്പടിക്കരുത്; എന്ത് കൊണ്ട്?

ഈ വാദത്തിന് പിന്നിൽ പ്രധാനമായും ഉള്ളത് സഞ്ജു ആരാധകരാണ്, അല്ലെങ്കിൽ സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരുടെ വാദമാണിത്.

ആര് കപ്പടിച്ചാലും ഗുജറാത്ത് കപ്പടിക്കരുത് എന്ന വാദം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുകയാണ്. എന്താണ് ഈ വാദത്തിന് പിന്നിലെ കാരണം? പരിശോധിക്കാം..

ALSO READ: പരിക്ക് കാരണം ഐപിഎൽ കളിക്കാതിരുന്ന താരം മറ്റൊരു ലീഗിൽ; എങ്ങനെ സാധിക്കും? ഐപിഎൽ നിയമം അറിയാം…

സഞ്ജുവിനെ കുറിച്ചുള്ള ആശങ്ക

IPL
Sanju Samson & Shubman Gill

ഈ വാദത്തിന് പിന്നിൽ പ്രധാനമായും ഉള്ളത് സഞ്ജു ആരാധകരാണ്, അല്ലെങ്കിൽ സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരുടെ വാദമാണിത്.

ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിൽ ഐപിഎൽ കപ്പുയർത്തിയാൽ അത് ഏറ്റവും കൂടുതൽ മൈലേജ് നൽകുക നായകൻ ശുഭ്മാൻ ഗില്ലിനായിരിക്കും. ടി20യിൽ മോശം പ്രകടനത്തെ തുടർന്ന് ഉപനായക സ്ഥാനം പോലും നഷ്ടമായി ടി20 ലോകകപ്പ് സ്‌ക്വാഡിൽ നിന്നും പുറത്തായ താരമാണ് ഗിൽ. ഗില്ലിന്റെ കീഴിൽ ഗുജറാത്ത് കപ്പടിച്ചാൽ ഗില്ലിനെ വീണ്ടും ടി20 സ്‌ക്വാഡിലേക്ക് തിരിച്ച് വിളിക്കാൻ സമ്മർദ്ദമുണ്ടാവും. ഗില്ലിന് ബിസിസിഐയിൽ നിന്നും ലഭിക്കുന്ന പിന്തുണയും ഈ സമ്മർദ്ധത്തിന് ആക്കം കൂട്ടും.

ഗിൽ ടി20 ടീമിലേക്ക് തിരിച്ചെത്തിയാൽ സ്വാഭാവികമായും നായകസ്ഥാനവും ഗില്ലിന് ലഭിക്കും. സൂര്യകുമാർ യാദവിന് ശേഷം അടുത്ത ടി20 നായകാനാര് എന്ന ചർച്ചയും ശക്തമാവുന്ന വേളയാണിത്. ഗുജറാത്തിനെ കിരീടത്തിലെത്തിച്ചാൽ താനൊരു ടി20 ക്യാപ്റ്റൻ മെറ്റിരിയൽ ആണെന്ന് ഗില്ലിന് ഉറപ്പിക്കുകയും ചെയ്യാം. കൂടാതെ 3 ഫോർമാറ്റിലും ഒരു നായകൻ വേണമെന്ന വാദവും ഗില്ലിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമാക്കണമെന്ന വാദവും ഉള്ള ആളുകൾ ബിസിസിഐയിൽ തന്നെ ഉള്ളതിനാൽ കാര്യങ്ങളൊക്കെ ഗില്ലിന് അനുകൂലമാവും.

ALSO READ: ഇജ്ജാതി പ്രകടനം; അവൻ ഉടൻ ഇന്ത്യൻ ടീമിലെത്തും; യുവതാരത്തെ വാഴ്ത്തി ക്രിക്കറ്റ് വിദഗ്ദർ

ഗിൽ വന്നാൽ എന്ത് പ്രശ്‌നം?

IPL
Shubman Gill in IPL

ഗിൽ വന്നാൽ എന്ത് പ്രശ്നമെന്നല്ലേ, സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമാവും, ചിലപ്പോൾ ടീമിലെ സ്ഥാനവും. അത് കൊണ്ട് തന്നെയാണ് സഞ്ജുവിനെ ഇഷ്ടപ്പെടുന്ന ചിലയാളുകൾ ഗുജറാത്ത് ഈ സീസണിൽ കിരീടം നേടരുത് എന്ന അഭിപ്രായം ഉയർത്താൻ കാരണം.

ALSO READ: ബിഹാറിൽ നിന്നും പുതിയൊരു ഐപിഎൽ ടീം?!: ബിസിസിഐ കനിയുമോ, ഉടമകൾ റെഡി!

ഗുജറാത്തിന്റെ കുതിപ്പ്

IPL
Gujarat Titans

നിലവിൽ ഐപിഎല്ലിലെ ലീഗ് ഘട്ട മത്സരങ്ങൾ പൂർത്തിയാക്കിയ ഗുജറാത്ത് 18 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അതായത് ആദ്യ ക്വാളിഫയറിൽ അവർ ആർസിബിയെ നേരിടും.

കിരീടത്തിലേക്കുള്ള ഗുജറാത്തിന്റെ ദൂരം വളരെ കുറവാണ്. ഗുജറാത്ത് കിരീടം നേടുമോ, നേടിയാൽ ഗിൽ ടി20 ടീമിലേക്ക് മടങ്ങിയെത്തുമോ, അങ്ങനെയെങ്കിൽ സഞ്ജുവിന്റെ അവസരം നഷ്ടമാവുമോ? എല്ലാം കണ്ട് തന്നെ അറിയാം…

ALSO READ: സഞ്ജു അടുത്ത ക്യാപ്റ്റൻ: ഉറപ്പിച്ച് സീനിയർ ജേർണലിസ്റ്റിന്റെ കുറിപ്പ്

English Summary: Sanju Samson fans are hoping Gujarat Titans lose the IPL title race. They fear a victory under Shubman Gill will boost his credentials for India’s T20I captaincy and squad return, potentially jeopardizing Samson’s opening slot and position in the national team.