CricketCricket LeaguesIndian Premier LeagueSports

ബിഹാറിൽ നിന്നും പുതിയൊരു ഐപിഎൽ ടീം?!: ബിസിസിഐ കനിയുമോ, ഉടമകൾ റെഡി!

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) ഇതിനോടകം 10 ടീമുകളുണ്ട്. ഇനി ടീമുകളുടെ എണ്ണം വർധിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം രണ്ട് മാസം മാത്രം ദൈർഘ്യമുള്ള ഒരു ലീഗിന് 10 ടീമുകൾ തന്നെ ധാരാളമാണ്.

എന്നാൽ ഐപിഎല്ലിൽ പുതിയൊരു ടീമിനെ പറ്റിയുള്ള ചർച്ചകൾ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയ ചർച്ചയല്ല, മറിച്ച് ഇന്ത്യയിലെ പ്രമുഖ വ്യവസായിയും വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ അനിൽ അഗർവാളാണ് ഇത്തരത്തിലൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

ALSO READ: സഞ്ജു അടുത്ത ക്യാപ്റ്റൻ: ഉറപ്പിച്ച് സീനിയർ ജേർണലിസ്റ്റിന്റെ കുറിപ്പ്

ബിഹാറിൽ നിന്നുമൊരു ഐപിഎൽ ടീം?

IPL
IPL

മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെപ്പോലെ വലിയ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു ക്രിക്കറ്റ് വിലാസം ബീഹാറിനും ഉണ്ടാകണമെന്നാണ് അദ്ദേഹത്തിൻറെ ആശയം.

ബീഹാറിൽ കായിക പ്രതിഭകൾക്ക് ഒരു കുറവുമില്ലെന്നും എന്നാൽ അവർക്ക് അർഹമായ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇഷാൻ കിഷൻ നിലവിൽ ജാർഖണ്ഡ് ടീമിന്റെ ഭാഗമാണ് എങ്കിലും അദ്ദേഹം ജനിച്ചത് ബിഹാറിലാണ്.

ക്രിക്കറ്റിലെ സെൻഷണൽ താരം വൈഭവ് സൂര്യവംശിയും ബിഹാറിൽ നിന്നുള്ള താരമാണ്.

നിലവിൽ സൺറൈസസ് ഹൈദരാബാദിനായി മികച്ച രീതിയിൽ പന്തെറിയുന്ന സാഖിബ് ഹുസൈനും ബിഹാറിൽ നിന്നുള്ള താരമാണ്.

അതിനാൽ ബീഹാർ ഒരു ഐപിഎൽ ടീം അർഹിക്കുന്നു എന്നാണ് അനിൽ അഗർവാളിന്റെ വാക്കുകൾ.

അനിൽ അഗർവാൾ കോടിശ്വരനായ ഒരു വ്യവസായി ആയതിനാൽ അദ്ദേഹത്തിൻറെ അഭിപ്രായം തള്ളിക്കളയാനാവില്ല.

ഭാവിയിൽ ബിസിസിഐ ടീമുകളുടെ എണ്ണം വർധിപ്പിക്കാനോ, അല്ലെങ്കിൽ പുതിയ ടീമിനായി ബിഡ് ക്ഷണിച്ചാലോ അനിൽ അഗർവാൾ ബിഹാറിനായി ഒരു ബിഡ് നൽകാനുള്ള സാധ്യത കൂടിയാണ് അദ്ദേഹത്തിൻറെ പ്രസ്താവന.

ALSO READ: ഹർദിക്കിനെ വിറ്റ് ആ ഓസിസ് താരത്തെ കൊണ്ട് വരൂ: മുംബൈയ്ക്ക് സർപ്രൈസ് നിർദേശവുമായി മുൻ ക്യാപ്റ്റൻ

English Summary: Vedanta Resources chairman Anil Agarwal advocated for a dedicated Bihar franchise in the IPL, similar to Mumbai Indians and Chennai Super Kings. Highlighting talents like Ishan Kishan and Vaibhav Sooryavanshi, he emphasized providing world-class sports infrastructure within the state to nurture local cricket prodigies for global success.