CricketCricket LeaguesIndian Premier LeagueSports

2 മുൻ താരങ്ങൾ സിഎസ്കെയിലേക്ക്? നിഗൂഢത ഒളിപ്പിച്ച് അശ്വിൻ

നിലവിൽ ഐപിഎൽ നിർണായകമായ പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എങ്കിലും പ്ലേ ഓഫ് ചർച്ചകൾക്കൊപ്പം ഇപ്പോഴും സിഎസ്കെയുടെ ഭാവി പദ്ധതികൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട്.

ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്കെയുടെ അടുത്ത സീസണെ പറ്റിയുള്ള ചർച്ചകൾ സജീവമാകുമ്പോൾ മുൻ സിഎസ്കെ താരമായ രവി അശ്വിൻ ട്വിറ്ററിൽ പങ്ക് വെച്ച ഒരു കുറിപ്പും വൈറലാവുകയാണ്.

ഇതാണ് അശ്വിൻ പങ്ക് വെച്ച ട്വീറ്റ്. ഇതിൽ അശ്വിൻ എന്താണ് ഉദ്ദേശിച്ചതെന്ന് നമ്മുക്കൊന്ന് ഡീകോഡ് ചെയ്യാം.

ALSO READ: ഫ്ലെമിംഗ് പുറത്തേക്ക്; പകരമാര്? ഇതാ 5 ഓപ്‌ഷനുകൾ

Pathirana, 07:07 & Stokes !

CSK future plans
CSK future plans

മതീഷ പാതിരാനേയെ കെകെആർ റിലീസ് ചെയ്തേക്കുമെന്നും താരത്തെ വീണ്ടും സിഎസ്കെ അടുത്ത ലേലത്തിൽ തിരിച്ചെത്തിക്കുമെന്നുള്ള ഒരു പോസ്റ്റ് റീ പോസ്റ്റ് ചെയ്താണ് അശ്വിന്റെ ഈ കുറിപ്പ്.

അശ്വിന്റെ പോസ്റ്റ് തുടങ്ങുന്നത് Pathirana, 07:07 & Stokes ! എന്ന് കുറിച്ച് കൊണ്ടാണ്. ഇതിൽ 07:07 ആരാണെന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ശകത്മാവുന്നത്. സൂചനകൾ അനുസരിച്ച് അത് എംഎസ് ധോണി തന്നെയാവുമെന്നാണ് ആരാധക അഭിപ്രായം.

7 എന്നത് ധോണിയുടെ ഐക്കോണിക്ക് ജേഴ്‌സി നമ്പറാണ്. കൂടാതെ ജൂലായ് 7 നാണ് അദ്ദേഹം ജനിച്ചത്. ഇത് സൂചിപ്പിക്കുന്നതാവാം അശ്വിൻ കുറിച്ച 07:07.

ചുരുക്കി പറഞ്ഞാൽ അടുത്ത സീസണിൽ പാതിരാനേ, ധോണി, ഇംഗ്ലീഷ് ഓൾ റൗണ്ടറും മുൻ സിഎസ്കെ താരവുമായ ബെൻ സ്റ്റോക്സ് എന്നിവരും ടീമിൽ ഉണ്ടാവുമെന്നാണ് അശ്വിൻ ഈ ട്വീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

Opening✅
Dube & 07:07 MiddleOrder/Finishing✅
Overton & Stokes Balance✅

എന്നും അശ്വിൻ തുടർന്ന് കുറിച്ചിട്ടുണ്ട്.

ഈ മൂവരും ടീമിലെത്തിയാൽ ബെൻ സ്റ്റോക്സിനെ ഓപ്പണിങ് പൊസിഷനിലേക്ക് കൊണ്ട് വന്നാൽ ഓപ്പണിങ് പൊസിഷൻ സെറ്റാവും എന്നായിരിക്കാം അശ്വിൻ ഉദ്ദേശിച്ചത്. അല്ലങ്കിൽ ഓപ്പണിങ് പൊസിഷൻ ഇതിനോടകം സെറ്റാണ് എന്നുമായിരിക്കാം അശ്വിൻ ഉദ്ദേശിച്ചത്.

ALSO READ: സായ് കിഷോറിനെ സിഎസ്കെ റാഞ്ചുമോ? ട്രേഡ് ഡീൽ ചർച്ചകളുമായി ആരാധകർ

Dube & 07:07 MiddleOrder/Finishing✅

എംഎസ് ധോണിയും ശിവം ദുബെയും മധ്യനിരയും ഫിനിഷിങ് റോളും കൈകാര്യം ചെയ്യുമെന്നായിരിക്കാം അശ്വിൻ ഉദ്ദേശിച്ചത്. Overton & Stokes Balance✅ എന്നത് കൊണ്ട് ഇരു ഓൾറൗണ്ടർമാരും ടീമിന്റെ ബൗളിങ്ങും ബാറ്റിങ്ങും ബാലൻസ് ചെയ്യും എന്നുമായിരിക്കാം അശ്വിൻ ഉദ്ദേശിച്ചത്.


അശ്വിന്റെ പോസ്റ്റും റൂമറുകളും

CSK future plans
CSK future plans

മുൻ സിഎസ്കെ താരം കൂടിയായ അശ്വിൻ ഈ കുറിപ്പ് പങ്ക് വെച്ചത് റൂമറുകൾക്ക് ഇടയായിട്ടുണ്ട്. പാതിരാനേ, ബെൻ സ്റ്റോക്സ് എന്നിവർ സിഎസ്കെയിലേക്ക് മടങ്ങിയെത്തും എന്നാണ് ഇതിന്റെ സൂചനയെന്നാണ് റൂമറുകൾ.

എന്നാൽ ഇത് സ്ഥിരീകരിക്കാനാവില്ല. അശ്വിൻ തന്റെ അഭിപ്രായം പങ്ക് വെച്ചു എന്നല്ലാതെ ഇരു താരങ്ങളും സിഎസ്കെയിലേക്ക് മടങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ല. കെകെആർ പാതിരാനേയെ റിലീസ് ചെയ്യണോ എന്ന കാര്യം പോലും ചർച്ച ചെയ്യുക, അടുത്ത മിനി ലേലത്തിന് തൊട്ട് മുമ്പാകും. കൂടാതെ ബെൻ സ്റ്റോക്സ് അടുത്ത ഐപിഎൽ ലേലത്തിന് ഉണ്ടാവുമോ എന്ന കാര്യവും ലേലത്തിന് മുമ്പ് മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

ALSO READ: ഇന്ത്യയിൽ പുതിയ സ്പോർട്സ് ചാനൽ വരുന്നു: ലോകകപ്പടക്കം ഇനി കളി മാറും!

English Summary: As the IPL reaches its crucial playoff stages, former Chennai Super Kings star Ravichandran Ashwin has shared a cryptic tweet that highlights potential CSK future plans. Responding to rumors about the tactical retentions and auction targets of Matheesha Pathirana and Ben Stokes, Ashwin outlined a unique combination that could stabilize the squad balance, middle-order power-hitting, and finishing roles for the upcoming mega season.