നിരാശാജനകമായ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചു കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും നിരാശരായാണ് ഈ സീസണിനോട് വിട പറയുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പായി പുതിയ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ ട്രാൻസ്ഫർ വിൻഡോയിലൂടെ പുറത്തേക്ക് പോയേക്കും.
Also Read – ഫ്രീയായി കിട്ടുമെന്ന് അവസരം കണ്ടു, കിടിലൻ ഫോറിൻ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥
ഇനി വരാൻ പോകുന്ന അടുത്ത ഐ എസ് എൽ സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ഇന്ത്യൻ സ്‌ക്വാഡിനെ ശക്തിപ്പെടുത്തുന്ന സൈനിങ്ങുകൾ പൂർത്തീകരിക്കുമെന്ന് ഉറപ്പു നൽകുകയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്പോട്ട് ഡയറക്ടർ കരോലിസ് സ്കിൻകിസ്.
Also Read – അങ്ങ് ജർമനിയിൽ നിന്നുമൊരു സൈനിങ്ങിനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളുണ്ടായിരുന്നു🔥
വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുമെന്ന് കരോലിസ് പറഞ്ഞു. നിലവിൽ സൂപ്പർ കപ്പിനുള്ള ഒരുക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.
Also Read – പുതിയ കോച്ച് വന്നിട്ട് മാത്രം കാര്യമില്ല!! ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഇങ്ങനെയാണേൽ പണി കിട്ടും..