in

LOVELOVE OMGOMG LOLLOL CryCry AngryAngry

ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ ഇവരിൽ ആരാണ് 2021ൽ സോഷ്യൽ മീഡിയ ഭരിച്ചത്…

2021 എന്ന കലണ്ടർ വർഷത്തിൽ ഈ സൂപ്പർതാരങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയെടുത്ത ഇമ്പാക്ട് എത്രമാത്രമാണെന്ന് ഇവരുടെ പോസ്റ്റുകൾക്ക് കിട്ടിയ പ്രതികരണങ്ങൾ നോക്കിയാൽ നമുക്ക് ഏകദേശം മനസ്സിലാക്കുവാൻ കഴിയും. സൂപ്പർ താരങ്ങളുടെ ഏറ്റവുമധികം പ്രതികരണങ്ങൾ കിട്ടിയ പോസ്റ്റുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

Messi and Ronaldo

കഴിഞ്ഞ രണ്ടു ദശകത്തോളമായി ലോക ഫുട്ബോളിനെ അടക്കി ഭരിക്കുന്നത് ഈ രണ്ടു മഹാരഥന്മാർ ചേർന്നാണ്. പോർച്ചുഗീസ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സിയും കഴിഞ്ഞ ഇരുപത് വർഷത്തോളമായി ലോക ഫുട്ബോളിൽ സൃഷ്ടിച്ചെടുത്ത ലാൻഡ് മാർക്ക് മറികടക്കുക എന്നത് ആർക്കും സാധ്യമല്ല. ആരാധകരുടെ കാര്യത്തിലും ഇവർ പകരംവെക്കാൻ ആളില്ലാത്ത ഒരു ശക്തി തന്നെയാണ്.

ആരാധകരുടെ കാര്യത്തിലും ഇവർ പകരംവെക്കാൻ ആളില്ലാത്ത ഒരു ശക്തി തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇവരുടെ ആരാധകർ പലപ്പോഴും പോരാളികളെ പോലെ ആണ് തങ്ങളുടെ ഈസ്റ്റ് താരങ്ങൾക്ക് വേണ്ടി വാഗ്വാദത്തിൽ ഏർപ്പെടുന്നത്. ഇന്ന് സാമൂഹികമാധ്യമങ്ങളിൽ എത്രത്തോളം ഇമ്പാക്ട് സൃഷ്ടിക്കാൻ കഴിയുമെന്ന് കൂടി കണക്കിലെടുത്താണ് ഒരാളുടെ താരമൂല്യം കണക്കാക്കുന്നത്.

Messi and Ronaldo

2021 എന്ന കലണ്ടർ വർഷത്തിൽ ഈ സൂപ്പർതാരങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയെടുത്ത ഇമ്പാക്ട് എത്രമാത്രമാണെന്ന് ഇവരുടെ പോസ്റ്റുകൾക്ക് കിട്ടിയ പ്രതികരണങ്ങൾ നോക്കിയാൽ നമുക്ക് ഏകദേശം മനസ്സിലാക്കുവാൻ കഴിയും. സൂപ്പർ താരങ്ങളുടെ ഏറ്റവുമധികം പ്രതികരണങ്ങൾ കിട്ടിയ പോസ്റ്റുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ജോർജീനോ വീണ്ടും ഗർഭിണിയായെന്നും അത് ഇരട്ടക്കുട്ടികളാണെന്നും റൊണാൾഡോയും ജോർജീനോയും വെളിപ്പെടുത്തിയ ഇൻസ്റ്റഗ്രാം കൊളാബ് പോസ്റ്റ് ഇതുവരെ 32.2 മില്യൺ ലൈക്കുകളാണ് , ഇതാണ്‌ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സംഭവിച്ച ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ സ്ഥിരീകരിച്ച പോസ്റ്റിന് ഇതുവരെ 22.1 മില്യൺ ലൈക്കുകളാണ് കിട്ടിയത്.

കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്ന ലയണൽ മെസിയുടെ ചിത്രത്തിന് ലഭിച്ചത് 22 മില്യൺ ലൈക്കുകൾ  ആണ്. ബാഴ്‌സലോണയോട് വിടപറയുന്ന ലയണൽ മെസിയുടെ പോസ്റ്റിന് . 21.2 മില്യൺ ലൈക്കുകളാണ്  വന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവ് ക്ലബ് പ്രഖ്യാപിച്ച പോസ്റ്റിന് ഇതുവരെ 13.04 മില്യൺ ലൈക്കുകളാണ് ലഭിച്ചത്..

2021-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിനു മുന്നിൽ തകർന്നുവീണ റെക്കോർഡുകൾ

മെസ്സി പോയതിനുശേഷം ഇത്ര കടുത്ത പ്രതിസന്ധിയിലേക്ക് ബാഴ്സലോണ എത്തുന്നത് ഇതാദ്യമായാണ്…