in

LOVELOVE OMGOMG LOLLOL CryCry AngryAngry

2016 ന് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്സിന് സജീവ പ്ലേ ഓഫ് സാധ്യത…

കഴിഞ്ഞ സീസണിൽ 10 ആം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന് ആകെ മൂന്നു വിജയങ്ങൾ മാത്രമാണ് നേടാനായത് എന്നാൽ ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നു തന്നെ അത്രയും വിജയം നേടാനായി. കഴിഞ്ഞ സീസണിൽ ഇത്രയും മത്സരങ്ങളിൽ നിന്നും 17 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. ഈയൊരു കണക്ക് മാത്രം മതി ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ് അല്ല എന്ന് തെളിയിക്കുവാൻ.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ അവർക്ക് കളിക്കളത്തിലെ പ്രകടനത്തിന്റെ പേരിൽ അധികമൊന്നും അവകാശപ്പെടുവാനില്ല. എന്നാൽ രണ്ടു ഫൈനൽ മത്സരങ്ങൾ അവർ എന്നും ഓർത്തിരിക്കും, കാരണം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടുപോയ കിരീടത്തിന്റെ നടക്കുന്ന ഓർമ്മ അവരെ ഇപ്പോഴും വേട്ടയാടുന്നു.

നിരന്തരം തോൽവികൾ വേട്ടയാടിയിരുന്ന ബ്ലാസ്റ്റേഴ്സ് അല്ല ഇത്തവണ. 2016 ന് ശേഷം ആദ്യമായി അവർ സജീവമായി പ്ലേയ് ഓഫ് സാധ്യതകൾ ഉയർത്തുകയാണ്. ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം അപരാജിതരായി കുതിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തിന് ശേഷം പിന്നീടുള്ള എട്ടുമത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് പ്രതീക്ഷകൾക്ക് ശക്തി കൂട്ടുന്നുണ്ട്.

 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 14 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ടീം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവി വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവസാന 8 മത്സരത്തിൽ പരാജയം അറിഞ്ഞിട്ടില്ല. തുടർന്നുള്ള 8 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങളും, 5 സമനിലകളുമാണ് നേടിയത്.

kbfc rocks

കഴിഞ്ഞ സീസണിൽ 10 ആം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന് ആകെ മൂന്നു വിജയങ്ങൾ മാത്രമാണ് നേടാനായത് എന്നാൽ ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നു തന്നെ അത്രയും വിജയം നേടാനായി. കഴിഞ്ഞ സീസണിൽ ഇത്രയും മത്സരങ്ങളിൽ നിന്നും 17 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. ഈയൊരു കണക്ക് മാത്രം മതി ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ് അല്ല എന്ന് തെളിയിക്കുവാൻ.

ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമാവാൻ റൂഡിഗർ, പിന്നാലെ വമ്പന്മാർ…

എംബപ്പേ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി, പക്ഷേ അത് മറികടക്കണമെങ്കിൽ താരത്തിന് ഇനിയും ഒരുപാട് മുന്നോട്ടു പോകണം…