in ,

LOVELOVE

അവസരം മുതലാക്കി മറ്റൊരു ബ്രസീലിയൻ വണ്ടർ കിഡിനെ കൂടി റയൽമാഡ്രിഡ്റാഞ്ചി

ഉക്രൈനിൽ യുദ്ധം ആയതിനാൽ ഉക്രൈൻ ക്ലബിലെ താരങ്ങളെ ട്രാൻസ്ഫർ വിൻഡോയുടെ വിധിവിലക്കുകൾ ഇല്ലാതെ തന്നെ സൈൻ ചെയ്യാം എന്ന ഇളവ് മുതലെടുത്താണ് റയലിന്റെ സൈനിംഗ്.അടുത്ത സീസൺ അവസാനം വരെ താരം ലോണിൽ ആകും റയലിനൊപ്പം ഉണ്ടാവുക. അതിനു ശേഷം റയൽ മാഡ്രിഡ് സ്ഥിരകരാറിൽ താരത്തെ സൈൻ ചെയ്യും. ഇപ്പോൾ റയലിന്റെ റിസേർവ്സ് ടീമിൽ ആകും തൊബിയാസ് കളിക്കുക.

vinicius tobias to real madrid

സാഹചര്യം മുതലാക്കി മികച്ച താരങ്ങളെ സ്വന്തമാക്കുന്നത് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിക്ക് വളരെ വ്യക്തമായ ഒരു മികവു തന്നെ ഉണ്ട്. ബ്രസീലിയൻ താരങ്ങളെ സ്വന്തം ആക്കുന്നതിൽ സമീപകാലങ്ങളിൽ ആയി ഈ ക്ലബ്ബ് നടത്തുന്ന അമ്പരപ്പിക്കുന്ന പ്രകടനം മറ്റാരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.

vinicius tobias to real madrid

ഇപ്പോൾ ഒരു ബ്രസീലിയൻ യുവതാരത്തെ കൂടെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരിക്കുകയാണ്‌. 18കാരനായ വിനീഷ്യസ് തോബിയാസ് ആണ് റയൽ മാഡ്രിഡുമായി കരാറിൽ എത്തിയിരിക്കുന്നത്‌. ഉക്രൈൻ ക്ലബായ ശക്തറിൽ ആയിരുന്നു താരം.

ഉക്രൈനിൽ യുദ്ധം ആയതിനാൽ ഉക്രൈൻ ക്ലബിലെ താരങ്ങളെ ട്രാൻസ്ഫർ വിൻഡോയുടെ വിധിവിലക്കുകൾ ഇല്ലാതെ തന്നെ സൈൻ ചെയ്യാം എന്ന ഇളവ് മുതലെടുത്താണ് റയലിന്റെ സൈനിംഗ്.അടുത്ത സീസൺ അവസാനം വരെ താരം ലോണിൽ ആകും റയലിനൊപ്പം ഉണ്ടാവുക. അതിനു ശേഷം റയൽ മാഡ്രിഡ് സ്ഥിരകരാറിൽ താരത്തെ സൈൻ ചെയ്യും. ഇപ്പോൾ റയലിന്റെ റിസേർവ്സ് ടീമിൽ ആകും തൊബിയാസ് കളിക്കുക.

അടുത്ത സീസണിൽ മാത്രമേ സീനിയർ അരങ്ങേറ്റം മാഡ്രിഡിൽ നടത്തുകയുള്ളൂ‌. ബ്രസീലിയൻ ക്ലബായ ഇന്റർനാഷണലിൽ നിന്നായിരുന്നു തൊബിയസ് ശക്തറിൽ എത്തിയത്‌. എന്നാൽ ഉക്രൈനിലെ സാഹചര്യങ്ങൾ കാരണം താരത്തിന് അവിടെ അരങ്ങേറ്റം നടത്താൻ ആയില്ല.

ഇന്നലെ തല സ്വന്തമാക്കിയ റെക്കോർഡുകൾ

ഏറ്റവും വിശ്വസ്തനായ ഇന്ത്യൻ താരത്തിനെ ATK യിൽ നിന്നു റാഞ്ചാൻ ബ്ലാസ്റ്റേഴ്സ് നീക്കമാരംഭിച്ചു