in , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

മറ്റൊരു യുവ താരത്തെ കൂടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് നൽകാൻ ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രാൻസ്ഫറുകളിൽ ഒന്നാണ് വി പി സുഹൈറിന്റേത്. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് താരം ചേക്കേറുമോ എന്ന് അറിയാൻ വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.താരത്തെ അത്ര എളുപ്പത്തിൽ വിട്ട് നൽകാൻ നോർത്ത് ഈസ്റ്റ്‌ ഒരുക്കമല്ല.

താരത്തിന് ഒരു വർഷത്തെ കരാർ കൂടി നൽകാനാണ് നോർത്ത്‌ ഈസ്റ്റ്‌ ആഗ്രഹിക്കുന്നത്. പക്ഷെ താരത്തിന് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്ന് താരം ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് മികച്ച ഓഫർ തന്നെയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നൽകിയിരിക്കുന്നത്.

രണ്ട് താരങ്ങളും ട്രാൻസ്ഫർ തുകയും അടങ്ങുന്ന ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്ററ്റിന് മുമ്പിൽ വെച്ചിരിക്കുന്നത്. പ്രശാന്തും ഗിവ്സൺ സിങ്ങുമാണ് ഈ രണ്ട് താരങ്ങൾ.ഇപ്പോൾ ഇരുവർക്കും പുറമെ മറ്റൊരു യുവ താരത്തിനെ കൂടി നോർത്ത് ഈസ്റ്റിന് ഓഫർ ചെയ്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. പല ക്ലബ്ബുകളിലായി ലോനിലായിരുന്ന നോരേം മഹേഷ്‌ സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്തിരിക്കുന്നത്.സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. നിലവിൽ 2023 വരെ ബ്ലാസ്റ്റേഴ്‌സിൽ താരത്തിന് കരാറുണ്ട്.

പരാതികൾക്ക് പരിഹാരം;സഞ്ജുവിന്റെ കാര്യത്തിൽ ബിസിസിഐയുടെ നിർണായക തീരുമാനമെത്തുന്നു

അൽവരോക്ക്‌ പകരക്കാരനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്..