in , ,

LOVELOVE

Thank You കോച്‌ ………..പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചതിനു……….

ടീമിന് മൊത്തത്തിൽ മാറ്റം കൊണ്ടുവരാൻ എറിക് ടെൻ ഹാഗിനു ചെറിയ സമയം കൊണ്ട് സാധിച്ചിട്ടുണ്ട്. Competitive മത്സരങ്ങളിലും ഈ ഊർജം നിലനിർത്താൻ ആയാൽ മികച്ച സീസൺ ആക്കാൻ പറ്റും റെഡ് ഡെവിൾസിന്.

ഫുട്‍ബോൾ ചരിത്രത്തിലെ തന്നെ One of the Oldest Rivalry ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരങ്ങൾ. അങ്ങനെ ഒരു മത്സരത്തിൽ എതിരാളികൾക്ക് മേൽ നാല് ഗോളും ക്ലീൻ ഷീറ്റും നേടി വിജയിക്കുക എന്നത് ചില്ലറ കാര്യം അല്ല. യുണൈറ്റഡിന്റെ സമീപ ഫോം വച്ച് Jorgen ക്ളോപ്പിന്റെ ലിവർപൂളിന്റെ ഏഴലായതു എത്തില്ല ഇപ്പോൾ ഉള്ള യുണൈറ്റഡ് ടീം. പക്ഷെ അവരെ വച്ച് മികച്ച വിജയം നെയ്തെടുത്ത എറിക് ടെൻ ഹാഗ്‌ തന്നെയല്ലേ ഈ മത്സരത്തിലെ ഹീറോ.

ആദ്യ പകുതിയിൽ ക്ളോപ്പിന്റെ ടീം ദുർബലം ആയിരുന്നു. ലൂയിസ് ഡിയസും Firminho യും അലിസണും ഹെൻഡേഴ്സണും മാത്രമായിരുന്നു ടീമിലെ ശക്തർ. അവിടെ യുണൈറ്റഡ് കൃത്യമായ ഇടപെടൽ മുന്നേറ്റത്തിലും മധ്യ നിരയിലും നടത്തി ലിവർപൂളിനെ ചിന്നഭിന്നമാക്കി. ജെയ്ഡൻ സാഞ്ചോയും ഫ്രഡും മാർഷ്യലും നേടിയ ഗോളിൽ മൂന്നു ഗോളിന്റെ ആധിപത്യം ബാങ്കോക്കിലെ കാണികൾക്കു വിരുന്നായി. ഉണർന്നു കളിക്കുന്ന യുണൈറ്റഡ് താരങ്ങളെ കുറെ കാലത്തിനു ശേഷം കളത്തിൽ കാണാൻ ഇടയായി. On the ball ലും off the ball ലും ചെകുത്താൻമ്മാർ ലിവർപൂളിന് വെല്ലുവിളിയായി.
രണ്ടാം പകുതിയിൽ ക്ലൊപ്പ്‌ മത്സരം തിരിച്ചു പിടിക്കാൻ സല, VVD,തിയാഗോ, ട്രെൻറ്റ്,റോബർട്സൺ, ഡാർവിൻ നുനെസ്‌, നബി കീറ്റ എന്നീ വമ്പൻമ്മാരെ ഇറക്കിയിട്ടും മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ പ്രതിരോധ പൂറ്റിനു ക്ഷതമേല്പിക്കാൻ ആയില്ല. യുണൈറ്റഡിന്റെ ആദ്യ സൈനിങ്‌ ആയ Tyrell Malacia ലെഫ്റ് വിങ്ങിൽ ട്രെന്റിന് വൻ വെല്ലുവിളിയായി. എറിക് ബെയ്‌ലി സർവ്വതും സമർപ്പിച്ചു കളിച്ചപ്പോൾ ലിവർപൂളിന് പിന്നെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല. നാലാമത്തെ ഗോളിന് മുന്നേയുള്ള ബെയിലിയുടെ മുന്നേറ്റം ഒക്കെ മികവുറ്റതായിരുന്നു. ബാറിന് മുന്നിൽ DDG യും ചടുല നീക്കങ്ങൾ നടത്തിയപ്പോൾ ലിവർപൂൾ Zero.
ടീമിന് മൊത്തത്തിൽ മാറ്റം കൊണ്ടുവരാൻ എറിക് ടെൻ ഹാഗിനു ചെറിയ സമയം കൊണ്ട് സാധിച്ചിട്ടുണ്ട്. Competitive മത്സരങ്ങളിലും ഈ ഊർജം നിലനിർത്താൻ ആയാൽ മികച്ച സീസൺ ആക്കാൻ പറ്റും റെഡ് ഡെവിൾസിന്.

ഒരിക്കൽ കൂടി ക്ലൂ കണ്ടെത്തി പുതിയ താരത്തെ കണ്ട് പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ് അഡ്മിൻ..

പുതിയ വിദേശ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിക്കും