in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പുതിയ വിദേശ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിക്കും

എങ്കിലും നാളെ രാത്രി സൈനിങ് ഉണ്ടാകുമെന്നത് ആരാധകരിൽ ആവേശം പടർത്തി. കൂടാതെ പ്രമുഖ ജേർണലിസ്റ്റ് മാർകസ് മെർഗുൽഹോയും ഈ വിഷയത്തിൽ ഇടപെട്ടതോടെ ഇന്ന് രാത്രി അടുത്ത വിദേശ താരത്തെ പ്രഖ്യാപിക്കുമെന്ന് ഉറപ്പായി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആകാംഷയോടെ, പ്രതീക്ഷയോടെ, ആവേശത്തോടെ കൂടിയും കാത്തിരിക്കുന്ന മണിക്കൂറുകളാണ് വരാനിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശ താരത്തിന്റെ സൈനിങ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പുതിയ വിദേശ സൈനിങ് താരത്തിന്റെ സൂചനകൾ നൽകിയത്, തൊട്ടുപിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനെ മെൻഷൻ ചെയ്ത് കൊണ്ട് അമേരിക്കയെ ബന്ധപ്പെടുത്തി അടുത്ത സൂചനയും നൽകി. കൂടാതെ യെല്ലോമാൻ നൽകിയ സൂചന താരം കാനഡയിൽ നിന്നായിരിക്കുമെന്നാണ്.

ഇതോടെ അടുത്ത വിദേശ സൈനിങ് രാത്രിയോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുമെന്ന് കരുതിയ ആരാധകരെ നിരാശരാക്കി ‘ഗൂഡ്‌നൈറ്റ്‌, നാളെ കാണാം’ എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു. ഇതോടെ ഉറക്കമൊഴിച്ചു കാത്തിരുന്ന ആരാധകർക്ക് നിരാശ, എങ്കിലും നാളെ രാത്രി സൈനിങ് ഉണ്ടാകുമെന്നത് ആരാധകരിൽ ആവേശം പടർത്തി.

കൂടാതെ പ്രമുഖ ജേർണലിസ്റ്റ് മാർകസ് മെർഗുൽഹോയും ഈ വിഷയത്തിൽ ഇടപെട്ടതോടെ ഇന്ന് രാത്രി അടുത്ത വിദേശ താരത്തെ പ്രഖ്യാപിക്കുമെന്ന് ഉറപ്പായി. ഇന്ന് രാത്രി കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശ സൈനിങ്ങിനെ കുറിച്ചുള്ള ഉത്തരം ലഭിക്കുമെന്നാണ് മാർകസ് പറഞ്ഞത്.

Thank You കോച്‌ ………..പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചതിനു……….

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം ജോസുവിന് കരാർ