in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം ജോസുവിന് കരാർ

ബാഴ്സലോണ, എസ്പാന്യോൾ, ജിറോണ എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന ജോസു 2012-ലാണ് തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ജോസുവിനെ നിലവിൽ ഫ്രീ ട്രാൻസ്ഫറിലാണ് Ue figueres ടീമിലെത്തിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായ ജോസു പ്രീറ്റോ കുരിയസിനു പുതിയ കരാർ. 2015, 2016-2017 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടതു വിങ് അടക്കി ഭരിച്ച സ്പാനിഷ് താരമായ ജോസു ഒരു സ്പാനിഷ് ക്ലബ്ബുമായാണ് കരാറിലെത്തിയത്.

കാറ്റലോണിയൻ പ്രീമിയർ ലീഗ് കളിക്കുന്ന Ue figueres എന്ന ക്ലബ്ബാണ് ജോസുവിനെ സ്വന്തമാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. താരത്തെ ഒരു വർഷത്തെ കരാറിലാണ് കാറ്റലോണിയൻ ക്ലബ്ബ്‌ തട്ടകത്തിലെത്തിച്ചത്.

ബാഴ്സലോണ, എസ്പാന്യോൾ, ജിറോണ എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന ജോസു 2012-ലാണ് തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ജോസുവിനെ നിലവിൽ ഫ്രീ ട്രാൻസ്ഫറിലാണ് Ue figueres ടീമിലെത്തിച്ചത്.

2015 ISL സീസണിൽ ഒരു ഗോളടക്കം 11 മത്സരങ്ങൾ, 2016-2017 ISL സീസണിൽ 14 മത്സരങ്ങൾ എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിലെ ജോസുവിന്റെ സമ്പാദ്യം. ഇടതു വിങ് ബാക്ക്, മിഡ്‌ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കുന്ന താരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ വളരെയധികം ആഴത്തിലാണ് ഇടം നേടിയിട്ടുള്ളത്.

പുതിയ വിദേശ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിക്കും

ക്ലൂകൾ ചൂണ്ടുന്നത് ഇവരിൽ ഒരു താരത്തിലേക്കോ??..