in , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ക്ലൂകൾ ചൂണ്ടുന്നത് ഇവരിൽ ഒരു താരത്തിലേക്കോ??..

ഇന്നലെയാണ് പല ക്ലൂകൾ നൽകി കൊണ്ട് അടുത്ത ബ്ലാസ്റ്റേഴ്‌സ് താരം ആരാണെന്ന് കണ്ട് പിടിക്കാൻ പറഞ്ഞു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് രംഗത്ത് വന്നത്. നൽകിയ ക്ലൂകൾ വെച്ച് എനിക്ക് തോന്നുന്നത് ഞാൻ താഴെ പറയാൻ പോകുന്ന മൂന്നു താരങ്ങളിൽ ആരെങ്കിലും ആകുമെന്നാണ്. ഇത് തികച്ചും ഒരു ഊഹം മാത്രമാണ്.

ഇന്നലെയാണ് പല ക്ലൂകൾ നൽകി കൊണ്ട് അടുത്ത ബ്ലാസ്റ്റേഴ്‌സ് താരം ആരാണെന്ന് കണ്ട് പിടിക്കാൻ പറഞ്ഞു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് രംഗത്ത് വന്നത്. നൽകിയ ക്ലൂകൾ വെച്ച് എനിക്ക് തോന്നുന്നത് ഞാൻ താഴെ പറയാൻ പോകുന്ന മൂന്നു താരങ്ങളിൽ ആരെങ്കിലും ആകുമെന്നാണ്. ഇത് തികച്ചും ഒരു ഊഹം മാത്രമാണ്.

1.ടീൽ ബൺബറി.


നിലവിൽ മേജർ ലീഗ് സോക്കറിൽ കളിക്കുന്ന താരമാണ് ഇദ്ദേഹം.32 വയസുള്ള അമേരിക്കൻ മുന്നേറ്റ നിര താരമാണ്. ഇദ്ദേഹത്തിന് കാനഡ പൗരത്വം കൂടിയുണ്ട്. ബ്ലാസ്റ്റേഴ്‌സും യെല്ലോ മാൻ നൽകിയ ക്ലൂ കൾ പരിശോധിക്കുമ്പോൾ ഈ താരമാവാനുള്ള സാധ്യത തള്ളി കളയനാവില്ല.ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ഡയറക്ടറായ നിഖിലിന്റെ ക്ലൂവിൽ നൽകിയിരിക്കുന്ന ഇംഗ്ലണ്ട് ഫ്രാൻസ് ബന്ധം ഇവിടെ കാണാൻ സാധിക്കില്ല.

2.ഷെ ലോഗൻ.


34 വയസ്സുള്ള റൈറ്റ് ബാക്കാണ് താരം. താരം ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. അമേരിക്കയിലാണ് ജനിച്ചത്. നിലവിൽ സ്കോട്ടീഷ് ക്ലബ്ബായ കോവ് റേഞ്ചയേഴ്‌സിലാണ് താരം കളിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ അമേരിക്കൻ ബന്ധവും നിഖിലിന്റെ ഇംഗ്ലീഷ് അമേരിക്ക ബന്ധവും ഇവിടെ യോജിക്കുന്നതാണ്.

3. മാക്സിമേ ചാനോറ്റ്


32 വയസ്സുള്ള പ്രതിരോധ നിര താരമാണ് അദ്ദേഹം. ബ്ലാസ്റ്റേഴ്‌സിന്റെ അമേരിക്കൻ ബന്ധവും, യെല്ലോ മാനും, മഞ്ഞപ്പടയും, നിഖിലും എല്ലാം നൽകിയ സൂചനകളും ഈ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്തിനുള്ള സാധ്യത തള്ളി കളയാനാകില്ല.താരത്തിന് ഇപ്പോൾ കളിക്കുന്ന ന്യൂ യോർക് സിറ്റിയിൽ 2024 വരെ കരാറുണ്ട്.

ഇത് എല്ലാം വെറും ഊഹങ്ങൾ മാത്രമാണ്. എന്തായാലും ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കുക. വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം ജോസുവിന് കരാർ

കൂടുതൽ ഇന്ത്യൻ വനിതാ താരങ്ങൾ യൂറോപ്പിലേക്ക്,മുൻ നിര യൂറോപ്യൻ ക്ലബ്ബിലേക്കാണെന്ന് റിപ്പോർട്ടുകൾ.