പാതിരാത്രി താരങ്ങളെ പ്രഖ്യാപിച്ചും ഒരു അഭ്യൂഹങ്ങൾ പോലുമില്ലാതെ താരങ്ങളെ പ്രഖ്യാപിക്കുക ചെയ്യുന്ന സമൂഹ മാധ്യമ അഡ്മിനാണ് നമ്മുടെത്. അപോസ്ത്തോലോസ് ജിയാനോയെ പ്രഖ്യാപിച്ചത് മറ്റൊരു വഴിയിലൂടെയാണ്. ആരാധകർക്ക് രസകരമായ ക്ലൂകൾ നൽകി താരത്തെ കണ്ട് പിടിക്കാനാണ് അന്ന് ബ്ലാസ്റ്റേഴ്സ് അഡ്മിൻ പറഞ്ഞത്.
ഇപ്പോൾ മഞ്ഞപടയും യെല്ലോ മാനെയും ഒപ്പം ഫുട്ബോൾ ഡയറക്ടർ കൂടെ കൂട്ട്പിടിച്ചു ബ്ലാസ്റ്റേഴ്സ് ആരാധകരോട് അടുത്ത താരം ആരാണെന്ന് പ്രവചിക്കാൻ ആവശ്യപെടുക ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പടയാണ് രസകരമായ ഈ പരുപാടിക്ക് തുടക്കമിട്ടത്.മഞ്ഞപടയുടെ ട്വീറ്റിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് ഇത് ഒരു വിദേശ താരമാണെന്നാണ്.
കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പടയുടെ ഈ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ട് മോഹൻലാലും ശ്രീനവാസനുമുള്ള ഒരു മലയാള സിനിമ വീഡിയോ ഇടുകയുണ്ടായി. അതിൽ മോഹൻലാൽ അമേരിക്ക എന്ന് പറയുന്നതായി കാണാം. അതിനർത്ഥം താരം അമേരിക്കകാരനോ അല്ലേൽ മേജർ ലീഗ് സോക്കറിൽ കളിക്കുന്ന താരവുമാകാം.
ഇനി നമുക്ക് യെല്ലോമാന്റെ ക്ലൂ പരിശോധിക്കാം. ദിലീപിന്റെ സിനിമയായ ടു കൺട്രിസിൽ ദിലീപിന്റെ കാനഡയിലെ ഒരു രംഗമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനർത്ഥം താരം ഒരു പക്ഷെ കാനഡകാരനാവാമെന്നാണ്.
ഇനി ഫുട്ബോൾ ഡയറക്ടറായ നിഖിലിന്റെ ട്വീറ്റ് ഒന്ന് പരിശോധിക്കാം.ലണ്ടൻ പാരിസ് ന്യൂയോർക് എന്ന് എഴുതിയ ഒരു പരസ്യമാണ് അതിൽ കൊടുത്തിരിക്കുന്നത്. ഇത് ചിലപ്പോൾ ഈ പുതിയ താരം ഈ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതിനാവാം.
ഇന്ന് തന്നെ ബ്ലാസ്റ്റേഴ്സ് ഇത് ഏതു താരമാണെന്ന് പ്രഖ്യാപിക്കും. ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം വരെ നമുക്ക് ആവേശത്തോടെ കാത്തിരിക്കാം. നാലാമത്തെ വിദേശ താരത്തിന് വേണ്ടി.