ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉക്രൈനിൽ നിന്ന് ഇവാൻ കലുഷ്നിയേ സ്വന്തമാക്കിയത്. ഒരു വർഷത്തെ ലോൺ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. താരത്തിന്റെ കളി രീതി എങ്ങനെയാണെന്ന് ഇതിനോടകം തന്നെ ഞാൻ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ഉക്രൈൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എഫ് കെ ഒലക്സന്ധ്ര്യയിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തുനത്. യുദ്ധം കാരണം കഴിഞ്ഞ സീസണിലെ ഉക്രൈൻ ലീഗ് പകുതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. പക്ഷെ മികച്ച പ്രകടനമാണ് ഇവാൻ കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കണക്കുകളിലേക്ക്.
മത്സരങ്ങൾ :16
ഗോളുകൾ :2
കീ പാസ്സുകൾ :16
ഇന്റർസെപ്ഷൻ :11
മിനിറ്റ്സ് :1409
അസ്സിസ്റ്റ്സ് :3
ബോൾ റിക്കവറി :67
ഡ്രിബ്ബിൾസ് :45
സെന്റർ മിഡ് ഫീൽഡാണ് താരത്തിന്റെ പൊസിഷൻ. സെന്റർ ബാക്ക് ഡിഫെൻസീവ് മിഡ് ഫീൽഡ് എന്നീ പൊസിഷനുകളിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. രണ്ടാം ഇവാന്റെ കളി വിരുന്നിന് വേണ്ടി നമുക്ക് കാത്തിരിക്കാം.