in

2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് വഴിയൊരുക്കിയത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയിലേക്ക് എന്ന് ഇഗോർ സ്റ്റിമാക്ക്…

Igor Stimac on Indian Football

ധനഞ്ജയൻ; 2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് വഴിയൊരുക്കിയത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയിലേക്ക് എന്ന് ഇഗോർ സ്റ്റിമാക്ക്, എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പിന്റെ യോഗ്യത റൌണ്ട് ടൂർണമെന്റിൽ ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു യുവതാരങ്ങൾ കാഴ്ചവെച്ചത്.

ടൂർണമെന്റിന്റെ ഘടന പ്രകാരം ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്ന കാര്യം അനിശ്ചിതത്വത്തിൽ ആണെങ്കിലും മൂന്ന് മൽസരങ്ങളിൽ നിന്ന് 4 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ് ടീം ടൂർണമെന്റ് അവസാനിപ്പിച്ചത്.

Igor Stimac on Indian Football

ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയ ശേഷം “അടുത്ത തലമുറയിലെ താരങ്ങളെ ” വികസിപ്പിച്ചതിന് 2017ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിനും അതിന് തുടർച്ചയായി വികസിപ്പിച്ച ഇന്ത്യൻ ആരോസ് പ്രോജക്റ്റിനെയും ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് അഭിനന്ദിച്ചു.

2017 ലെ ഫിഫ അണ്ടർ 17 ലോകകപ്പും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഇന്ത്യൻ ആരോസ് പ്രൊജക്റ്റും വഴി തെളിച്ചത് ശോഭനീയമായ ഇന്ത്യയുടെ ഭാവിയിലേക്കാണ് എന്ന് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. ഇന്ത്യൻ ആരോസ് പ്രൊജക്റ്റ് കളിക്കളത്തിൽ കൂടുതൽ ആത്മവിശ്വാസമുള്ള, എത്ര ശക്തരായ എതിരാളികളെയും നേരിടാൻ മടിക്കാത്ത പുതിയൊരു തലമുറ കളിക്കാരെ വളർത്തിയെടുക്കുന്നതിനുള്ള വഴി ആയിരുന്നു എന്ന് തെളിയിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഒമാനെതിരെ രണ്ടിനെതിരെ ഒരു ഗോളിന്റെ ജയവും കിർഗിസ് റിപ്പബ്ലിക്കിനെതിരെ ഒരു സമനിലയും നേടി 4 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായ യുഎഇയെക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തതിനാൽ അവസാന റൗണ്ടിലേക്കുള്ള സാധ്യത വിദൂരമെങ്കിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

സിദാൻ PSG-യിലെത്തുമെന്ന് റിപ്പോർട്ടുകൾ കാരണം ഇതാണ്…

PSG റാമോസിനെ പുറത്താക്കുന്നു, വിളിച്ചു വരുത്തി അപമാനിക്കുന്നതിനു തുല്യം…