in

AngryAngry OMGOMG CryCry LOLLOL LOVELOVE

PSG റാമോസിനെ പുറത്താക്കുന്നു, വിളിച്ചു വരുത്തി അപമാനിക്കുന്നതിനു തുല്യം…

PSG terminating Sergio Ramos

ലോക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ പ്രതിരോധനിര താരമായിരുന്നു റയൽമാഡ്രിഡ് എഫ്സിയുടെ ഇതിഹാസസമാനമായ പ്രതിരോധ നായകൻ സെർജിയോ റാമോസ് എന്ന സ്പാനിഷ് കാളകൂറ്റൻ. റയൽ മാഡ്രിഡ് തുടർച്ചയായി നാലു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ അപ്പോൾ അതിനു നെടുനായകത്വം വഹിച്ചത് റാമോസ് ആയിരുന്നു.

കാലങ്ങളോളം കണ്ണും നട്ടു കാത്തിരുന്നിട്ടും പോലും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമന് ഒരിക്കൽപോലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല, പ്രതിസന്ധിഘട്ടങ്ങളിൽ ടീമിനെ ചുമലിലേറ്റി നയിക്കുന്ന ഒരു എക്സ് ഫാക്ടർ അവർക്ക് അന്നും ഇന്നും എന്നും അന്യമായിരുന്നു. അതിനു വേണ്ടി ആയിരുന്നു അവർ റാമോസിനെ എത്തിച്ചത്.

PSG terminating Sergio Ramos

എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിനൊപ്പം തന്റെ ടീം പ്രതിരോധത്തിലാകുമ്പോൾ അവസാനനിമിഷത്തിൽ ഒരു രക്ഷക വേഷം കെട്ടി സമനില ഗോളോ വിജയ ഗോളോ ഒക്കെ നേടി ടീമിൻറെ കിരീടധാരണത്തിൽ റാമോസ് എന്ന പടനായകൻ അദ്ദേഹത്തിന്റെ വ്യക്തമായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അത്ലറ്റികോക്കെതിരെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിന് ജീവശ്വാസം നേടിക്കൊടുത്ത ഇഞ്ചുറി ടൈമിലെ ആ ഗോൾ മറക്കുവാൻ ആരാധകർക്ക് ഒരിക്കലും കഴിയില്ല

എന്നാൽ റാമോസിനെ ടീമിലെത്തിച്ച ഡീൽ PSG ക്ക് ഒരു നഷ്ടക്കച്ചവടം ആയിരുന്നു എന്നാണ് അധികൃതരുടെ ഇപ്പോഴത്തെ മനോഭാവം. ഇതുവരെ ഒരു മത്സരത്തിൽ പോലും അദ്ദേഹത്തിന് പാരീസ് ക്ലബ്ബിനു വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇതിനോടകം അദ്ദേഹം നാല് മില്യൺ പൗണ്ട് പ്രതിഫലത്തിൽ കൈപ്പറ്റിയിട്ടുണ്ട്. ഓരോ ആഴ്ചയിലും 250000 പൗണ്ട് വീതം അദ്ദേഹത്തിന് പ്രതിഫലമാണ്. റയലിൽ ലഭിച്ചിരുന്ന പ്രതിഫലത്തിൽ വളരെ ചെറിയ ഒരു കുറവ് മാത്രമാണ് ഇത്.

എൽ എക്വിപ്പെ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഫ്രഞ്ച് ക്ലബ്ബ് സ്പാനിഷ് താരത്തിന്റെ കരാർ റദ്ദാക്കാൻ ആണ് തീരുമാനം. അതു സംബന്ധിച്ചുള്ള ചർച്ചകളും മറ്റു നടപടിക്രമങ്ങളും അവർ ഇതിനോടകംതന്നെ ആരംഭിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഏതായാലും അദ്ദേഹത്തിനെ പോലെ ഒരു ഇതിഹാസ താരത്തിന് വളരെ അപമാനകരമായ ഒരു നടപടി കൂടിയായിരിക്കും ഇത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് വഴിയൊരുക്കിയത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയിലേക്ക് എന്ന് ഇഗോർ സ്റ്റിമാക്ക്…

ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം എന്തുചെയ്യും? മെസ്സി പറഞ്ഞത് ഇങ്ങനെ…