in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം എന്തുചെയ്യും? മെസ്സി പറഞ്ഞത് ഇങ്ങനെ…

ഈ വർഷം പിഎസ്ജിയിൽ എത്തിയതിന് ശേഷം എട്ട് മത്സരങ്ങളിൽ നിന്ന് മെസ്സി മൂന്ന് ഗോളുകൾ നേടി. ചാമ്പ്യൻസ് ലീഗിലാണ് അദ്ദേഹം മൂന്ന് ഗോളുകൾ നേടിയിട്ടുള്ളത് , മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പിസ്ജിയുടെ 2-0 വിജയത്തിൽ ഒന്നും ആർബി ലീപ്‌സിഗിനെ 3-2 ന് പിസ്ജി തോൽപ്പിച്ച മത്സരത്തിൽ മെസ്സി ഇരട്ട ഗോളുകളും നേടി. എന്നാൽ ഫ്രഞ്ച് ലീഗിൽ ഇതുവരെ ഗോൾ മെസ്സി ഗോൾ നേടിയിട്ടില്ല.

The moment Lionel Messi became the men's leading goal scorer in South American history [B/RFootball]

സോനു. കെ; അർജന്റീനിയൻ നായകൻ ലയണൽ മെസ്സി ബാഴ്സലോണ ക്ലബ്ബിനൊപ്പം തന്റെ ഫുട്ബോൾ കരിയറിലെ 21 വർഷം ചെലവഴിച്ചു, ബാഴ്സലോണ എന്ന ക്ലബ്ബിനൊപ്പം തന്നെയാണ് അദ്ദേഹം 6 ബാലൻ ഡി ഓർ അടക്കം ഒരുപാട് മികച്ച നേട്ടങ്ങൾ നേടി ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി ലോകം മുഴുവൻ അറിയപ്പെടുന്നത് .

34-കാരനായ ലയണൽ മെസ്സി ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണ ക്ലബ് വിടാൻ നിർബന്ധിതനായി . കാരണം , ഒരു പുതിയ കരാർ ലയണൽ മെസ്സിക്ക് നൽകാൻ ബാഴ്സലോണക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ലയണൽ മെസ്സി ക്ലബ്ബിൽ തുടരില്ല എന്ന് ബാഴ്സലോണ അറിയിച്ചതോടെയാണ് ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ്-ജർമയിൻ മെസ്സിയെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ നിലവിൽ പിസ്ജി താരമായ ലയണൽ മെസ്സി ഫുട്‌ബോളിൽ നിന്ന് വിരമിക്കുമ്പോൾ ടെക്നിക്കൽ സെക്രട്ടറിയായി ഒരു സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കഴിഞ്ഞ ദിവസം അദ്ദേഹം സംസാരിച്ച ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് .

Messi and Pochettino

ഒരു ദിവസം ബാഴ്‌സയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞത് ഇങ്ങനെയാണ് : “അതെ, ക്ലബ്ബിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ എപ്പോഴും പറയുന്ന കാര്യം തന്നെയാണ് . “

“എപ്പോഴെങ്കിലും ഒരു ടെക്നിക്കൽ സെക്രട്ടറിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ബാഴ്‌സലോണയിലായിരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അല്ലെങ്കിൽ അത് മറ്റെവിടെയെങ്കിലും ആകുമോ എന്നും എനിക്കറിയില്ല . “

“സാധ്യതയുണ്ടെങ്കിൽ, എനിക്ക് കഴിയുന്നത് പോലെ വീണ്ടും സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇത് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്, അത് നല്ല നിലയിൽ തുടരാനും വളരാനും ലോകത്തിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായി തുടരാനും ഞാൻ ആഗ്രഹിക്കുന്നു .”
– എന്നാണ് മെസ്സി പറഞ്ഞത്.

Lionel Messi for PSG in UCL [Twiter]

ഈ കഴിഞ്ഞ ഓഗസ്റ്റിൽ മെസ്സി പിഎസ്ജിയിൽ 2023 വരെയുള്ള രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു, എന്നാൽ താരത്തിന്റെ ഇഷ്ടപ്രകാരം കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള അവസരമുണ്ട്.

തന്റെ ബാല്യകാല ടീമായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ കളിക്കുന്ന ദിവസങ്ങൾ പൂർത്തിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതിനാൽ, തന്റെ കരിയറിലെ അവസാന ക്ലബ് PSG ആയിരിക്കും എന്ന് ഉറപ്പില്ലാത്ത കാര്യമാണ് .

ഈ വർഷം പിഎസ്ജിയിൽ എത്തിയതിന് ശേഷം എട്ട് മത്സരങ്ങളിൽ നിന്ന് മെസ്സി മൂന്ന് ഗോളുകൾ നേടി. ചാമ്പ്യൻസ് ലീഗിലാണ് അദ്ദേഹം മൂന്ന് ഗോളുകൾ നേടിയിട്ടുള്ളത് , മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പിസ്ജിയുടെ 2-0 വിജയത്തിൽ ഒന്നും ആർബി ലീപ്‌സിഗിനെ 3-2 ന് പിസ്ജി തോൽപ്പിച്ച മത്സരത്തിൽ മെസ്സി ഇരട്ട ഗോളുകളും നേടി. എന്നാൽ ഫ്രഞ്ച് ലീഗിൽ ഇതുവരെ ഗോൾ മെസ്സി ഗോൾ നേടിയിട്ടില്ല.

PSG റാമോസിനെ പുറത്താക്കുന്നു, വിളിച്ചു വരുത്തി അപമാനിക്കുന്നതിനു തുല്യം…

കോഹ്‌ലിയെ കടിച്ചു കീറരുത് അയാൾ നിരപരാധിയാണ്, അയാൾ അല്ല ഒന്നിനും കാരണക്കാരൻ…