in ,

കോഹ്‌ലിയെ കടിച്ചു കീറരുത് അയാൾ നിരപരാധിയാണ്, അയാൾ അല്ല ഒന്നിനും കാരണക്കാരൻ…

ഓവർ വർക്ക് ലോഡ് കൊടുത്തു ടെസ്റ്റിലും കളിപ്പിച്ചു, ഏകദിനത്തിലും കളിപ്പിച്ചു,ടി20 യിലും കളിപ്പിച്ചു, ഐപിഎല്ലും കളിച്ചു ഇങ്ങനെ പോയാൽ എത്ര വലിയ കളിക്കാരൻ ആണെന്ന് പറഞ്ഞാലും കളി മോശം ആയാൽ മാനസികമായി തളരും
ഈ ഇന്ത്യൻ ടീമിൽ മാത്രമേ ഉള്ളു എല്ലാ ഫോർമ്മറ്റിലും ഒരേ കളിക്കാരെ മാത്രം ഉൾപ്പെടുത്തി ടീം ഇടുന്നത് മാറണം ഈ രീതികൾ രോഹിത് ,കോഹ്ലി പോലെ ഉള്ളവരെ കൂടുതലും ടെസ്റ്റിലു, ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിപ്പിക്കണം.

ഇത് ക്യാപ്റ്റൻസി പ്രഷർ ഒരു ഭാഗത്ത്, ബാറ്ററിംഗ് പോരായ്മകൾ ഒരു ഭാഗത്ത് ,മറ്റുള്ള കളിക്കാരുടെ മോശം ഫോം എന്തായാലും ആ കളിക്കാരെക്കാൾ ഒരു പക്ഷെ മാനസികമായി തളർത്തുന്നത് ക്യാപ്റ്റനെ ആയിരിക്കും ഇങ്ങനെ ഉള്ള പല മോശമായ അവസ്ഥകളിൽ കൂടി ഒരു പ്ലെയർ കടന്നു പോകുന്നത് തന്നെ ഏറ്റവും വിഷമകരമായ കാര്യങ്ങൾ ആണ്.

കളിക്കാരെ ഇട്ടു പട്ടി പണി ചെയിപ്പിച്ചു അവരുടെ കരിയർ ഇല്ലാതെ ആക്കുന്ന ഒരേ ഒരു ബോർഡ്. മാറണം ഈ രീതികൾ
കളിക്കാരെ ഫ്രീ മൈന്റോടു കളിക്കാൻ വിടുക പുതിയ പിള്ളേര് കയറി വരട്ടെ ടി20 ഒക്കെ ഇന്ത്യക്ക് ഇപ്പോൾ തന്നെ ഒരു വെൽ ബാലൻസിഡ്‌ ആയിട്ട് ഉള്ള ടീമിനെ സെറ്റ് ചെയ്യാവുന്നതെ ഉള്ളു
ഇന്നെ അതിനു വേണ്ടി പണി എടുത്തു അടുത്ത വേൾഡ് കപ്പിന് വേണ്ടി prepare ചെയ്താൽ ഉറപ്പ് ആയും കപ്പ് നേടാൻ പറ്റും.

2015 ഇൽ ഇംഗ്ളണ്ട് നാണം കെട്ട് വേൾഡ് കപ്പിൽ പുറത്ത് ആയപ്പോൾ മുതൽ അടുത്ത വേൾഡ് കപ്പിനു വേണ്ടി അവർ പ്രയത്നിച്ചിരുന്നു അതിനു വേണ്ടി മാറ്റങ്ങൾ കൊണ്ട് വന്നു
2019 ൽ കപ്പ് നേടിയപ്പോൾ മോർഗൻ പറഞ്ഞു കഴിഞ്ഞ 4 വർഷം ഞങ്ങളുടെ preparation ഉം ഹാർഡ് വർക്കിനും ഫലം കണ്ടത് ആണ് ഈ കപ്പ് ഇപ്പോൾ നേടാൻ കാരണം

അതേ പോലെ മാറ്റങ്ങൾ വരണം, പുതിയ കളിക്കാർ വരണം, ഹാർഡ് വർക്ക് വരണം, തയ്യാറെടുപ്പുകൾ വരണം അല്ലാതെ വേൾഡ് കപ്പ് ഡേറ്റ് അടുത്തു വരുമ്പോൾ മാത്രം വരുന്ന ഒരു തരം വികാരം ആയി പോകരുത് കഷ്ടപ്പെട്ടാൽ മാത്രമേ ഫലം കിട്ടു.

ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം എന്തുചെയ്യും? മെസ്സി പറഞ്ഞത് ഇങ്ങനെ…

ടോട്ടനത്തിന് കോന്റെയെ വേണം കോന്റെക്ക് യുണൈറ്റഡ് മതി യുണൈറ്റഡിന് ഓലെ മതി…