in ,

ടോട്ടനത്തിന് കോന്റെയെ വേണം കോന്റെക്ക് യുണൈറ്റഡ് മതി യുണൈറ്റഡിന് ഓലെ മതി…

Antonio Conte

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ട്വിസ്റ്റുകളാണ് അരങ്ങേറാൻ പോകുന്നത് യൂറോപ്പിലെ എണ്ണംപറഞ്ഞ ക്ലബ്ബുകളിൽ രണ്ടെണ്ണം ആയ ടോട്ടത്തിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെയും പരിശീലകരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എന്തായാലും ടോട്ടനം അവരുടെ പരിശീലകനായ നുനോയെ പുറത്താക്കി. അവർ തങ്ങളുടെ പരിശീലകൻ ആകാൻ യൂറോപ്പിലെങ്ങും കഴിവ് തെളിയിച്ച അന്തോണിയോ കൊണ്ട എന്ന ഇതിഹാസതുല്യനായ പരിശീലകനെ സമീപിച്ചു കഴിഞ്ഞു.

എന്നാൽ അവരുടെ ക്ഷണത്തിനോട് വിമുഖത പ്രകടിപ്പിക്കുകയാണ് ഈ പരിശീലകൻ. അദ്ദേഹത്തിൻറെ കണ്ണുകൾ ഇപ്പോഴും ഇംഗ്ലണ്ടിലെ ചെകുത്താൻ കോട്ടയിൽ തന്നെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയെ പരിശീലിക്കാനുള്ള തൻറെ ആഗ്രഹം ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പലകുറി പറഞ്ഞുകഴിഞ്ഞു. പക്ഷേ യുണൈറ്റഡ് ഇപ്പോഴും ഓലയിൽ വിശ്വസിക്കുകയാണ്.

താരങ്ങളാൽ സമ്പന്നമാണ് നിലവിൽ മഞ്ചസ്റ്റർ യുണൈറ്റഡ് എന്നാൽ പരിശീലകന്റെ കൃത്യതയാർന്ന തന്ത്രങ്ങളുടെ വളരെ വലിയ അഭാവമാണ് ഇംഗ്ലണ്ടിലേക്ക് ചുവന്ന ചെകുത്താന്മാർ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. അന്തോണിയോ കോണ്ടേപോലെ തന്ത്രങ്ങളുടെ പരിജ്ഞാനി ആയ ഒരു പരിശീലനം വന്നുകഴിഞ്ഞാൽ ചെകുത്താന്മാർക്ക് തടയിടുവാൻ പിന്നെ എല്ലാവർക്കും ബുദ്ധിമുട്ട് തന്നെയായിരിക്കും.

കഴിഞ്ഞ മത്സരത്തിൽ തോട്ടനത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് എങ്കിലും. ഒലെ ഇപ്പോഴും ഹോട്ട് സീറ്റിൽ തന്നെയാണ്. ഏതുനിമിഷവും ഊരി തെറിക്കുന്ന ഒരു ആണിയുടെ ബലത്തിലാണ് അദ്ദേഹം യുണൈറ്റഡ് പരിശീലക സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു ഇരിക്കുന്നത്. ഏതായാലും ഈ കളി ക്ലൈമാക്സിൽ എത്തുമ്പോൾ ഫുട്ബോൾ ലോകം കിട്ടുമെന്ന് ഉറപ്പാണ്.

ടോട്ടനം സൂപ്പർ പരിശീലകനെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടത്തുകയാണ്. ആദ്യ ശ്രമം പാളിപ്പോയെങ്കിലും. ഏതുവിധേനയും അദ്ദേഹത്തിനെ ചാക്കിലാക്കാൻ അവർ ശ്രമിക്കുകയാണ്. എന്നാൽ അദ്ദേഹത്തിൻറെ മനസ്സ് ഇപ്പോഴും ചുവന്ന ചെകുത്താന്മാർക്ക് ഒപ്പം തന്നെയാണ്. ഓലയുടെ ഭാവി അനുസരിച്ചായിരിക്കും ഇനി കാര്യങ്ങൾ തീരുമാനിക്കുക.

കോഹ്‌ലിയെ കടിച്ചു കീറരുത് അയാൾ നിരപരാധിയാണ്, അയാൾ അല്ല ഒന്നിനും കാരണക്കാരൻ…

ബ്രസീലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കൂട്ടയടി, കലാപ സമാനമായ അന്തരീക്ഷം, വീഡിയോ കാണാം…